• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വന്നത് 7 തവണ; മുഖാമുഖങ്ങളില്‍ തിളങ്ങിയതാര്

2003, 1999, 1983 ലോകകപ്പുകളില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പിച്ചിരുന്നു.

news18
Updated: June 30, 2019, 3:27 PM IST
ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വന്നത് 7 തവണ; മുഖാമുഖങ്ങളില്‍ തിളങ്ങിയതാര്
india vs england
  • News18
  • Last Updated: June 30, 2019, 3:27 PM IST IST
  • Share this:
ബിര്‍മിങ്ഹാം: ലോകകപ്പില്‍ ഇതിന് മുമ്പ് 7 തവണയാണ് ഇംഗ്ലണ്ടും ഇന്ത്യയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ മൂന്ന് വട്ടം ഇന്ത്യ ജയിച്ചു. മൂന്നില്‍ ഇംഗ്ലണ്ടും. ഇന്ത്യ ജേതാക്കളായ 2011ലെ ആവേശപ്പോരാട്ടം ടൈയില്‍ അവസാനിക്കുകയായിരുന്നു.

2011 ലോകകപ്പിലെ പതിനൊന്നാം മത്സരമായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്നത്. ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സച്ചിന്റെ സെഞ്ച്വറി മുന്നോട്ട് നയിക്കുകയായിരുന്നു. 120 റണ്‍സെടുത്ത സച്ചിന് അര്‍ധ സെഞ്ച്വറികളുമായി ഗംഭീറും യുവരാജും പിന്തുണ നല്‍കിയപ്പോള്‍ ഇന്ത്യ 338 എന്ന കൂറ്റന്‍ സ്‌കോറിലെത്തി.

Also Read: ഒടുവില്‍ വിജയ് ശങ്കറിനെ പുറത്തിരുത്തി; നാലാം നമ്പറില്‍ 'തിളങ്ങാന്‍' ഋഷഭ് പന്ത്

അതേ നാണയത്തില്‍ തന്നെയായിരുന്നു ഇംഗ്ലീഷ് പടയുടെയും മറുപടി. ചുക്കാന്‍ പിടിച്ചത് നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസ്. 153 റണ്‍സെടുത്ത സ്‌ട്രോസ് നാലാമനായി പുറത്താകുമ്പോള്‍ ഇംണ്ട് 281 എന്ന നിലയില്‍. മത്സരത്തിന്റെ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സ്, അജ്മല്‍ ഷഹ്‌സാദും ഗ്രെയം സ്വാനുമായിരുന്നു ക്രിസീല്‍. പന്തെറിയാനെത്തിയത് മുനാഫ് പട്ടേല്‍.

മൂന്നാം പന്ത് സിക്‌സറടിച്ച് ഷഹ്‌സാദ് ടീമിന് പ്രതീക്ഷ നല്‍കി. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. എന്നാല്‍ ഇംഗ്ലീഷുകാര്‍ക്ക് ഒരു റണ്‍ നേടാനെ കഴിഞ്ഞുള്ളു. ലോകകപ്പ് ചരിത്രത്തിലെ നാലാം ടൈയായിരുന്നു ഇത്. ഇതിന് മുമ്പ് 2003, 1999, 1983 ലോകകപ്പുകളില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പിച്ചിരുന്നു. 1975, 1987, 1992 ലോകകപ്പുകളില്‍ ജയം ഇംഗ്ലണ്ടിനൊപ്പവും.

First published: June 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...