• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ധവാന്‍റെ സെഞ്ച്വറി പാഴാകുമോ? ഹോങ്കോങ് തിരിച്ചടിക്കുന്നു

cricketnext
Updated: September 18, 2018, 10:46 PM IST
ധവാന്‍റെ സെഞ്ച്വറി പാഴാകുമോ? ഹോങ്കോങ് തിരിച്ചടിക്കുന്നു
cricketnext
Updated: September 18, 2018, 10:46 PM IST
ദുബായ്: ഓപ്പണർ ശിഖർ ധവാൻ സെഞ്ച്വറിയുമായി തിളങ്ങിയ മത്സരത്തിൽ ഹോങ്കോങിനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ഏഷ്യാകപ്പിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 285 റണ്‍സെടുത്തു. 14-ാം സെഞ്ചുറി നേടിയ ശിഖർ ധവാന്‍റെ ബാറ്റിങ്ങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അമ്പാട്ടി റായുഡു 60 റണ്‍സെടുത്തു. അതേസമയം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹോങ്കോങ് 16 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 91 റൺസ് എന്ന് നിലയിലാണ്. 54 റൺസെടുത്ത നിസാഖത്ത് ഖാനും 29 റൺസെടുത്ത നായകൻ അൻഷുമാൻ റാത്തുമാണ് ക്രീസിലുള്ളത്.

വിരാട് കോലിയുടെ അഭാവത്തിൽ ടീം ഇന്ത്യയെ നയിച്ച രോഹിത് ശര്‍മയും(22 പന്തില്‍ 23) ശിഖര്‍ ധവാനും (120 പന്തില്‍ 127) ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഇരുവരും 45 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ എഹ്‌സാന്‍ ഖാന്‍റെ പന്തിൽ രോഹിത് പുറത്തായതോടെ ഇന്ത്യ ചെറുതായൊന്ന് പരുങ്ങി. പിന്നാലെ എത്തിയ റായുഡുവുമായി ചേർന്ന് ധവാൻ ഇന്ത്യയെ മുന്നോട്ടുനയിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 116 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍ റായുഡുവിനെ എഹ്‌സാന്‍ നവാസ് പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി.

തുടർന്നെത്തിയ ദിനേഷ് കാര്‍ത്തിക്ക് ധവാനൊപ്പം ചേർന്നതോടെ ഇന്ത്യ അതിവേഗം സ്കോർചെയ്തു. 38 പന്ത് നേരിട്ട കാര്‍ത്തിക് 33 റണ്‍സെടുത്തു. ഇതിനിടെ ധവാന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 15 ബൌണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെടെയാണ് ധവാൻ 127 റൺസടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് പര്യടനത്തിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ധവാൻ ഫോമിലേക്ക് മടങ്ങിയെത്തിയത് ടീം ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. എന്നാൽ ധവാന്‍റെ മടക്കം അവസാന ഓവറുകളിൽ ഇന്ത്യയുടെ റൺനിരക്ക് സാവധാനത്തിലാക്കി. ധവാന് പകരക്കാരനായി എത്തിയ ധോണി റണ്‍സൊന്നും എടുക്കാതെ പുറത്തായി. അടുത്ത ഓവറില്‍ കാര്‍ത്തിക്കും പുറത്തായതോടെ 300ന് മുകളിലുള്ള സ്കോർ ഇന്ത്യയ്ക്ക് അപ്രാപ്യമായി. മറുവശത്ത് 27 പന്തിൽ 28 റൺസെടുത്ത കേദാർ ജാദവിന്‍റെ പ്രകടനം ഇന്ത്യൻ സ്കോർ 285ൽ എത്തിക്കുന്നതിൽ ഏറെ നിർണായകമായി. ഭുവനേശ്വര്‍ കുമാര്‍ (9), ഷര്‍ദ്ദുല്‍ ഠാക്കൂര്‍ (പൂജ്യം) എന്നിവരും തുടരെ പുറത്തായി പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. 39 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്ത കിഞ്ചിത് ഷായാണ് ഹോങ്കോങിനായി മികച്ച ബൌളിങ് പുറത്തെടുത്തത്.
First published: September 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍