നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Sunil Chhetri | സാഫ് കപ്പില്‍ ഗോളടിച്ച് സുനില്‍ ഛേത്രി; ഗോള്‍ നേട്ടത്തില്‍ പെലെയുടെ റെക്കോര്‍ഡിനൊപ്പം

  Sunil Chhetri | സാഫ് കപ്പില്‍ ഗോളടിച്ച് സുനില്‍ ഛേത്രി; ഗോള്‍ നേട്ടത്തില്‍ പെലെയുടെ റെക്കോര്‍ഡിനൊപ്പം

  77 അന്താരാഷ്ട്ര ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത്. അടുത്ത മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടാനായാല്‍ ഛേത്രി പെലെയുടെ റെക്കോര്‍ഡ് മറികടക്കും.

  Indian Captain SSunil Chhetri

  Indian Captain SSunil Chhetri

  • Share this:
   സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഇന്ത്യ ഫൈനല്‍ പ്രതീക്ഷ സജീവമാക്കി.

   മത്സരത്തിലൂടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ യശസ്സുയര്‍ത്തിയിരിക്കുകയാണ് സുനില്‍ ഛേത്രി. രാജ്യാന്തര ഗോള്‍ വേട്ടക്കാരില്‍ സാക്ഷാല്‍ പെലെയ്ക്ക് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. 77 അന്താരാഷ്ട്ര ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത്. അടുത്ത മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടാനായാല്‍ ഛേത്രി പെലെയുടെ റെക്കോര്‍ഡ് മറികടക്കും. 123 മത്സരങ്ങളില്‍ നിന്നാണ് ഛേത്രി 77 ഗോളുകള്‍ നേടിയത്.


   തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം വിജയം മാത്രം ലക്ഷ്യം വെച്ച് നേപ്പാളിനെതിരേ ഇറങ്ങിയ ഇന്ത്യ മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി. ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചു. രണ്ടാം പകുതിയില്‍ 82ആം മിനിട്ടിലാണ് ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസില്‍ നിന്ന് പാസ് സ്വീകരിച്ച ഫാറൂഖ് ചൗധരി പന്ത് ഛേത്രിയ്ക്ക് കൈമാറി. കിട്ടിയ സുവര്‍ണാവസരം പാഴാക്കാതെ ഛേത്രി അനായാസം വലകുലുക്കി.

   സാഫ് കപ്പിലെ അടുത്ത മത്സരത്തില്‍ ആതിഥേയരായ മാലിദ്വീപാണ് ഇന്ത്യയുടെ എതിരാളി. വിജയത്തോടെ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റായി. ഇപ്പോള്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്. അവസാന മത്സരത്തില്‍ മാലിദ്വീപിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലേക്ക് എത്താന്‍ ആകും. ആദ്യ രണ്ടു മത്സരങ്ങളില്‍ ഇന്ത്യ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും സമനില വഴങ്ങിയിരുന്നു.

   UEFA Nations League |യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്; ബെന്‍സിമയും എംബപ്പെയും വിജയശില്‍പ്പികള്‍

   യുവേഫ നേഷന്‍സ് ലീഗ് കിരീടവും ലോക ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് സ്വന്തമാക്കി. പൊരുതിക്കളിച്ച സ്‌പെയ്‌നിന്റെ യുവനിരയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് കിരീടം സ്വന്തമാക്കിയത്. സെമി ഫൈനലിലെ പോലെ തന്നെ വമ്പന്‍ തിരിച്ച് വരവിലൂടെയാണ് ത്രില്ലര്‍ മത്സരത്തില്‍ ഫ്രാന്‍സ് ജയം പിടിച്ചെടുത്തത്. സ്‌പെയ്‌ന് വേണ്ടി ഒയര്‍സബാല്‍ ഗോള്‍ നേടിയപ്പോള്‍ കെരിം ബെന്‍സിമയും എംബപ്പെയുമാണ് ഫ്രാന്‍സിനായി ഗോളടിച്ചത്. യൂറോ കപ്പിലെ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട ഫ്രാന്‍സ് മികച്ച ജയമാണ് ഇന്ന് നേടിയത്.

   രണ്ടാം പകുതിയിലാണ് കലാശപ്പോരാട്ടത്തിലെ മൂന്നു ഗോളുകളും പിറന്നത്. 64ആം മിനിറ്റില്‍ ഒയര്‍സബാല്‍ നേടിയ ഗോളിലൂടെ സ്‌പെയ്‌നാണ് മുന്നിലെത്തിയത്. സെര്‍ജിയോ ബുസ്‌കെറ്റ്‌സില്‍ നിന്നും ത്രൂ ബോള്‍ സ്വീകരിച്ച ഒയര്‍സബാല്‍ ഫ്രാന്‍സിന്റെ വലയിലേക്കടിച്ചു കയറ്റി. എന്നാല്‍ ആഘോഷത്തിന് രണ്ട് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു.

   മത്സരം സ്‌പെയ്‌നിനോടൊപ്പം എന്ന് തോന്നിച്ചതിന് പിന്നാലെ കരീം ബെന്‍സിമയുടെ ഗോളില്‍ ഫ്രാന്‍സ് സമനില നേടി. ഗോളിന് വഴിയൊരുക്കിയത് കിലിയന്‍ എംബപ്പെയായിരുന്നു. കളിയുടെ തുടക്കത്തില്‍ താളം കണ്ടെത്താനായി വിഷമിച്ച എംബപ്പെ പിന്നീട് കളിയുടെ ചുക്കാന്‍ പിടിച്ച കാഴ്ച്ചയായിരുന്നുകാണാന്‍ കഴിഞ്ഞത്. സ്പാനിഷ് ഗോള്‍ കീപ്പറുടെ കീഴിലുടെ എംബപ്പെ ഫ്രാന്‍സിന്റെ വിജയ ഗോളും നേടി. സ്പാനിഷ് താരങ്ങളുടെ ഓഫ് സൈഡ് പ്രതിഷേധത്തിനൊടുവിലായിരുന്നു റഫറി ഗോളനുവധിച്ചത്.
   Published by:Sarath Mohanan
   First published:
   )}