ഇന്റർഫേസ് /വാർത്ത /Sports / Ind vs NZ 2nd ODI at Auckland: തിരിച്ചടിക്കാൻ ഇന്ത്യ; ഓക്ക്‌ലൻഡിൽ കീവികൾക്ക് ഭേദപ്പെട്ട തുടക്കം

Ind vs NZ 2nd ODI at Auckland: തിരിച്ചടിക്കാൻ ഇന്ത്യ; ഓക്ക്‌ലൻഡിൽ കീവികൾക്ക് ഭേദപ്പെട്ട തുടക്കം

Kohli

Kohli

ആദ്യ ഏകദിനത്തിൽനിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഓക്ക്‌ലൻഡിൽ കളിക്കാൻ ഇറങ്ങിയത്. മൊഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കി

  • Share this:

ഓക്ക്‌ലൻഡ്: ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ തിരിച്ചടിക്കാൻ ഇന്ത്യ. ഓക്ക്‌ലൻഡിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ന്യൂസിലാൻഡിനെ ബാറ്റിങ്ങിന് അയച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 26 റൺസ് എന്ന നിലയിലാണ് ന്യൂസിലാൻഡ്.  13 റൺസോടെ മാർട്ടിൻ ഗുപ്ടിലും 12 റൺസോടെ ഹെൻറി നിക്കോൾസുമാണ് ക്രീസിൽ.

ആദ്യ ഏകദിനത്തിൽനിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഓക്ക്‌ലൻഡിൽ കളിക്കാൻ ഇറങ്ങിയത്. മൊഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കിയപ്പോൾ നവ്ദീപ് സെയ്നി, യുസ്വേന്ദ്ര ചഹൽ എന്നിവർ ടീമിലെത്തി. ഇന്നത്തെ കളി ജയിച്ചാൽ മാത്രമെ മൂന്നു മത്സര ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് സാധ്യത നിലനിർത്താനാകൂ. അതേസമയം ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് കീവികളുടെ ശ്രമം.

ഹാമിൽട്ടണിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റിനാണ് ന്യൂസിലാൻഡിനോട് തോറ്റത്. ഇന്ത്യ ഉയർത്തിയ 348 റൺസിന്‍റെ വിജയലക്ഷ്യം നാല് വിക്കറ്റും 11 പന്തും ബാക്കിനിൽക്കെ ന്യൂസിലാൻഡ് മറികടക്കുകയായിരുന്നു. പുറത്താകാതെ 109 റൺസ് നേടിയ മുൻ നായകൻ റോസ് ടെയ്ലറാണ് കീവികളെ അനായാസം ലക്ഷ്യത്തിലെത്തിച്ചത്.

First published:

Tags: Auckland ODI, India cricket, India vs New Zealand, India vs New Zealand 2nd ODI, Virat kohli