• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

India Vs New Zealand ODI| തകർപ്പൻ ജയവുമായി ന്യൂസിലാൻഡ്; പരമ്പര തൂത്തുവാരി

ഓപ്പണർമാരായ ഹെൻറി നിക്കോൾസ് (103 പന്തിൽ 80), മാർട്ടിൻ‌ ഗപ്ടിൽ (46 പന്തിൽ 66), കോളിൻഡി ഗ്രാൻഡ്ഹോം (28 പന്തിൽ 58) എന്നിവരുടെ അർധ സെഞ്ചുറികളാണ് ന്യൂസിലാൻഡിന് അനായാസ വിജയം സമ്മാനിച്ചത്.

News18 Malayalam | news18-malayalam
Updated: February 11, 2020, 3:35 PM IST
India Vs New Zealand ODI| തകർപ്പൻ ജയവുമായി ന്യൂസിലാൻഡ്; പരമ്പര തൂത്തുവാരി
News18 Malayalam
  • Share this:
മൗണ്ട് മാംഗനൂയി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലാൻഡ്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ പരാജയത്തിൽ നിന്ന് വമ്പൻ തിരുച്ചുവരവാണ് കിവീസ് നടത്തിയത്. മൂന്നാം ഏകദിനത്തിൽ അഞ്ചുവിക്കറ്റിനാണ് ആതിഥേയർ വിജയിച്ചത്. 297 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻ‍ഡ് ബാറ്റ്സ്മാൻമാർ 47.1 ഓവറിൽ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ ഹെൻറി നിക്കോൾസ് (103 പന്തിൽ 80), മാർട്ടിൻ‌ ഗപ്ടിൽ (46 പന്തിൽ 66), കോളിൻഡി ഗ്രാൻഡ്ഹോം (28 പന്തിൽ 58) എന്നിവരുടെ അർധ സെഞ്ചുറികളാണ് ന്യൂസിലാൻഡിന് അനായാസ വിജയം സമ്മാനിച്ചത്. ഇന്ത്യക്കായി യുസ്വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മാർട്ടിൻ ഗപ്ടിൽ- ഹെന്റി നിക്കോൾസ് ഓപ്പണിങ് സഖ്യം 106 റൺസാണ് സ്കോർബോർഡിൽ ചേർത്തത്. തുടർന്ന് വന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 31 പന്തിൽ 22 റൺസെടുത്തു പുറത്തായി. റോസ് ടെയ്ലർ (18 പന്തിൽ 12), ജെയിംസ് നീശം (25 പന്തിൽ 19) എന്നിവരാണ് ന്യൂസിലാൻഡ് നിരയിൽ പുറത്തായവർ. കോളിൻഡി ഗ്രാൻഡ്ഹോം 28 പന്തിൽ 58 റൺസുമായും ടോം ലാഥം 34 പന്തിൽ 32 റൺസുമായും പുറത്താകാതെ നിന്നു. 10 ഓവറിൽ 47 റൺസ് വിട്ടുകൊടുത്താണ് ചഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഷാർദൂൽ ഠാക്കറും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എട്ട് ഓവർ എറിഞ്ഞ നവ്ദീപ് സെയ്നി 68 റൺസ് വഴങ്ങി.

നേരത്തെ, മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ഇന്ത്യ 7 വിക്കറ്റിന് 296 റൺസെടുത്തു. കെ എൽ രാഹുലിന്റെ തകർപ്പൻ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അർധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ന്യൂസിലാൻഡിനായി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി. കെ എൽ രാഹുൽ 113 പന്തിൽ 112 റൺസെടുത്ത് പുറത്തായി. പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ 63 പന്തിൽ 62 റൺസെടുത്തു. മനീഷ് പാണ്ഡേ 48 പന്തിൽ 42 റൺസെടുത്ത് പുറത്തായി. ഓപ്പണർമാരായ പൃഥ്വി ഷാ (42 പന്തിൽ 40), മായങ്ക് അഗർവാൾ (മൂന്നു പന്തിൽ ഒന്ന്), ക്യാപ്റ്റൻ വിരാട് കോലി (12 പന്തിൽ ഒൻപത്) , ഷാർദൂൽ ഠാക്കൂർ 6 പന്തിൽ 7എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. എട്ടു റൺസ് വീതമെടുത്ത് രവീന്ദ്ര ജഡേജയും നവ്ദീപ് സെയ്നിയും പുറത്താകാതെ നിന്നു. ന്യൂസിലാൻഡിനായി കെയ്ൽ ജാമിസണും മിച്ചൻ സാന്റ്നറും ഓരോ വിക്കറ്റ് വീഴ്ത്തി.

Also Read- Under-19 World Cup|മൂന്നാം തവണയും പടിക്കൽ കലമുടച്ചു ഇന്ത്യ; ബംഗ്ലാദേശ് ജേതാക്കൾ

ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർബോർഡിൽ എട്ടു റൺസ് മാത്രമുള്ളപ്പോൾ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മായങ്ക് അഗർവാൾ മൂന്നു പന്തു മാത്രം നേരിട്ട് ഒരു റണ്ണെടുത്ത് പുറത്തായി. കൈൽ ജാമിസന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് അഗർവാളിന്റെ മടക്കം. സ്കോർ ബോർഡിൽ 32 റൺസ് മാത്രമുള്ളപ്പോൾ വിരാട് കോലിയും പുറത്തായി. നിലയുറപ്പിച്ചശേഷം തകർത്തടിക്കുന്ന പതിവു രീതിക്കു പകരം വന്നപാടെ സിക്സടിച്ചു തുടങ്ങിയ കോലിയെ ഹാമിഷ് ബെന്നറ്റ് പുറത്താക്കി. കൈൽ ജാമിസൻ ക്യാച്ചെടുത്തു. പരമ്പരയിൽ സമ്പൂർണമായി നിരാശപ്പെടുത്തിയ ഇന്ത്യൻ നായകന് 12 പന്തിൽ ഒരു സിക്സ് സഹിതം ഒൻപതു റൺസുമായി മടക്കം.

13ാം ഓവറിന്റെ ആദ്യ പന്ത് ഫൈൻ ലെഗ്ഗിലേക്കു തട്ടിയിട്ട് രണ്ടു റൺസ് ഓടിയെടുക്കാനുള്ള ശ്രമമാണ് ഷായ്ക്ക് വിനയായത്. കോളിൻ ഗ്രാൻഡ്ഹോമിന്റെ ത്രോ പിടിച്ചെടുത്ത് ടോം ലാഥം വിക്കറ്റ് തെറിപ്പിക്കുമ്പോൾ ക്രീസിനു പുറത്തായിരുന്നു ഷാ. 42 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 40 റൺസെടുത്ത് ഷാ റണ്ണൗട്ട്. എന്നാൽ, നാലാം വിക്കറ്റിൽ ഒരുമിച്ച ശ്രേയസ് അയ്യർ - ലോകേഷ് രാഹുൽ സഖ്യം പതുക്കെ ഇന്ത്യയെ തകർച്ചയിൽനിന്ന് കരകയറ്റി. നിലയുറപ്പിച്ച കളിച്ച ഇരുവരും 59 പന്തിൽനിന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. സെഞ്ചുറി കൂട്ടുകെട്ടു സ്ഥാപിച്ചതിനു തൊട്ടുപിന്നാലെയാണ് അയ്യർ പുറത്തായത്. നേരത്തെ, 52 പന്തിൽ എട്ടു ഫോറുകൾ സഹിതമാണ് അയ്യർ എട്ടാം ഏകദിന അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ രാഹുലും ഏകദിനത്തിലെ എട്ടാമത്തെയും പരമ്പരയിലെ രണ്ടാമത്തെയും അർധസെഞ്ചുറി കുറിച്ചു. മികച്ച ഫോമിൽ തുടരുന്ന രാഹുൽ രണ്ട് സിക്സും 9 ഫോറും സഹിതമാണ് 112 നേടിയത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 11, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍