India vs New Zealand 4th T20I| തനിയാവർത്തനം; വീണ്ടും സൂപ്പർ ഓവറിലേക്ക്

കഴിഞ്ഞ മത്സരത്തിൽ മുഹമ്മദ് ഷമിക്ക് സമാനമായ പ്രകടന‌മാണ് ഷാർദൂൽ ഠാക്കൂറും പുറത്തെടുത്തത്

News18 Malayalam | news18-malayalam
Updated: January 31, 2020, 5:03 PM IST
India vs New Zealand 4th T20I| തനിയാവർത്തനം; വീണ്ടും സൂപ്പർ ഓവറിലേക്ക്
News18
  • Share this:
വെല്ലിങ്ടൺ: നാലാം ടി 20 മത്സരവും സൂപ്പർ ഓവറിലേക്ക്. 166 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന് 6 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഷാർദൂൽ ഠാക്കൂർ എറിഞ്ഞ അവസാന ഓവറിൽ ആറ് റൺസ് മാത്രമാണ് ജയിക്കാൻ വേണ്ടിയിരുന്നത്. കഴിഞ്ഞ മത്സരത്തിൽ മുഹമ്മദ് ഷമിക്ക് സമാനമായ പ്രകടന‌മാണ് ഷാർദൂൽ ഠാക്കൂറും പുറത്തെടുത്തത്. റോസ് ടെയ്ലർ അടക്കമുള്ളവരുടെ വിക്കറ്റുകൾ വീഴ്ത്തിയാണ് ഠാക്കൂർ കളിയെ സൂപ്പർ ഓവറിലേക്ക് നീട്ടിയത്.

ഓപ്പണർ കോളിൻ മൺറോ ആണ് ന്യൂസിലാൻഡ് ടോപ് സ്കോറർ. 47 പന്തിൽ 64 റൺസാണ് മൺറോ നേടിയത്. ടിം സിഫെർട്ട് 39 പന്തിൽ 57 റൺസ് നേടി. ഇന്ത്യക്കായി ഷാർദൂൽ ഠാക്കൂർ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 165 റൺസ്. ട്വന്റി20യിലെ മൂന്നാം അർധസെഞ്ചുറി കുറിച്ച പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 36 പന്തിൽ മൂന്നു ഫോറുകൾ സഹിതം പാണ്ഡെ 50 റൺസെടുത്തു. കെഎൽ രാഹുൽ (26 പന്തിൽ 39), ഷാർദുൽ ഠാക്കൂർ (15 പന്തിൽ 20) എന്നിവരും മികവുകാട്ടി. കിവീസിനായി ഇഷ് സോധി നാല് ഓവറിൽ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

88 റൺസിനിടെ ആറു വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ഏഴാം വിക്കറ്റിൽ മനീഷ് പാണ്ഡെ- ഷാർദുൽ ഠാക്കൂർ സഖ്യം പടുത്തുയർത്തിയ 43 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഠാക്കൂർ 15 പന്തിൽ രണ്ടു ഫോറുകൾ സഹിതം 20 റൺസെടുത്തു. ഇടവേളയ്ക്കു ശേഷം ടീമിൽ ഇടംലഭിച്ച സഞ്ജു അതു മുതലെടുക്കാനാകാതെയാണ് തുടർച്ചയായ രണ്ടാം മത്സരത്തിലും പുറത്തായത്. ഒരിക്കൽക്കൂടി സിക്സറടിച്ച് പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു തൊട്ടുപിന്നാലെ പുറത്തായി. അഞ്ചു പന്തിൽ ഒരു സിക്സ് സഹിതം എട്ടു റൺസാണ് സഞ്ജു നേതിയത്. രോഹിത്തിന് പകരം രാഹുലിനൊപ്പം ഓപ്പണറായെത്തിയത് സഞ്ജുവാണ്. ക്യാപ്റ്റൻ വിരാട് കോലി (ഒൻപതു പന്തിൽ 11), ശ്രേയസ് അയ്യർ (ഏഴു പന്തിൽ ഒന്ന്), ശിവം ദുബെ (ഒൻപതു പന്തിൽ 12), വാഷിങ്ടൻ സുന്ദർ (0), യുസ്‌വേന്ദ്ര ചെഹൽ (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.

നേരത്തെ, ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പരുക്കേറ്റ് പുറത്തായ സ്ഥിരം നായകൻ കെയ്ൻ വില്യംസനു പകരം ടിം സൗത്തിയാണ് കിവീസിനെ നയിക്കുന്നത്. പരമ്പര നേടിയ ഇന്ത്യ മൂന്നു മാറ്റങ്ങളുമായാണ് നാലാം ട്വന്റി20യിൽ കളിക്കുന്നത്. രോഹിത് ശർമ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്കു പകരം സഞ്ജു സാംസൺ, നവ്ദീപ് സെയ്നി, വാഷിങ്ടൺ സുന്ദർ എന്നിവർ ടീമിലെത്തി. തോളിനേറ്റ പരുക്കാണ് കെയ്ൻ വില്യംസന് വിനയായത്. കഴിഞ്ഞ മത്സരത്തിൽ 95 റൺസെടുത്ത വില്യംസൻ മിന്നുന്ന ഫോമിലായിരുന്നു. വില്യംസനു പകരം ടോം ബ്രൂസും കോളിൻ ഡി ഗ്രാൻഡ്ഹോമിനു പകരം ഡാരിൽ മിച്ചലും കിവീസ് നിരയിൽ ഇടംപിടിച്ചു.
First published: January 31, 2020, 4:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading