• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

India vs New Zealand 4th T20I| വീണ്ടും അവസരം പാഴാക്കി സഞ്ജു; ന്യൂസിലാൻഡിന് 166 റൺസ് വിജയലക്ഷ്യം

ഒരിക്കൽക്കൂടി സിക്സറടിച്ച് പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു തൊട്ടുപിന്നാലെ പുറത്തായി.

News18 Malayalam | news18-malayalam
Updated: January 31, 2020, 3:02 PM IST
India vs New Zealand 4th T20I| വീണ്ടും അവസരം പാഴാക്കി സഞ്ജു; ന്യൂസിലാൻഡിന് 166 റൺസ് വിജയലക്ഷ്യം
മനീഷ് പാണ്ഡെ
  • Share this:
വെല്ലിങ്ടൺ: രോഹിത് ശർമക്ക് വിശ്രമം അനുവദിച്ച് ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകർ‌ച്ച. പരമ്പരയിലാദ്യമായി അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഒരിക്കൽ കൂടി നിരാശപ്പെടുത്തി. തകർ‌ച്ചയിലേക്ക് നീങ്ങിയ ഇന്ത്യൻ നിരക്ക് മനീഷ് പാണ്ഡെ രക്ഷകനായി. നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 165 റൺസ്. ട്വന്റി20യിലെ മൂന്നാം അർധസെഞ്ചുറി കുറിച്ച പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 36 പന്തിൽ മൂന്നു ഫോറുകൾ സഹിതം പാണ്ഡെ 50 റൺസെടുത്തു. കെഎൽ രാഹുൽ (26 പന്തിൽ 39), ഷാർദുൽ ഠാക്കൂർ (15 പന്തിൽ 20) എന്നിവരും മികവുകാട്ടി. കിവീസിനായി ഇഷ് സോധി നാല് ഓവറിൽ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

Also Read- ഓപ്പണറായി പതിനായിരം റൺസ്; വമ്പന്‍മാരിൽ നാലാമനായി രോഹിത് ശർമ

88 റൺസിനിടെ ആറു വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ഏഴാം വിക്കറ്റിൽ മനീഷ് പാണ്ഡെ- ഷാർദുൽ ഠാക്കൂർ സഖ്യം പടുത്തുയർത്തിയ 43 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഠാക്കൂർ 15 പന്തിൽ രണ്ടു ഫോറുകൾ സഹിതം 20 റൺസെടുത്തു. ഇടവേളയ്ക്കു ശേഷം ടീമിൽ ഇടംലഭിച്ച സഞ്ജു അതു മുതലെടുക്കാനാകാതെയാണ് തുടർച്ചയായ രണ്ടാം മത്സരത്തിലും പുറത്തായത്. ഒരിക്കൽക്കൂടി സിക്സറടിച്ച് പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു തൊട്ടുപിന്നാലെ പുറത്തായി. അഞ്ചു പന്തിൽ ഒരു സിക്സ് സഹിതം എട്ടു റൺസാണ് സഞ്ജു നേതിയത്. രോഹിത്തിന് പകരം രാഹുലിനൊപ്പം ഓപ്പണറായെത്തിയത് സഞ്ജുവാണ്. ക്യാപ്റ്റൻ വിരാട് കോലി (ഒൻപതു പന്തിൽ 11), ശ്രേയസ് അയ്യർ (ഏഴു പന്തിൽ ഒന്ന്), ശിവം ദുബെ (ഒൻപതു പന്തിൽ 12), വാഷിങ്ടൻ സുന്ദർ (0), യുസ്‌വേന്ദ്ര ചെഹൽ (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.

നേരത്തെ, ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. പരുക്കേറ്റ് പുറത്തായ സ്ഥിരം നായകൻ കെയ്ൻ വില്യംസനു പകരം ടിം സൗത്തിയാണ് കിവീസിനെ നയിക്കുന്നത്. പരമ്പര നേടിയ ഇന്ത്യ മൂന്നു മാറ്റങ്ങളുമായാണ് നാലാം ട്വന്റി20യിൽ കളിക്കുന്നത്. രോഹിത് ശർമ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്കു പകരം സഞ്ജു സാംസൺ, നവ്ദീപ് സെയ്നി, വാഷിങ്ടൺ സുന്ദർ എന്നിവർ ടീമിലെത്തി. തോളിനേറ്റ പരുക്കാണ് കെയ്ൻ വില്യംസന് വിനയായത്. കഴിഞ്ഞ മത്സരത്തിൽ 95 റൺസെടുത്ത വില്യംസൻ മിന്നുന്ന ഫോമിലായിരുന്നു. വില്യംസനു പകരം ടോം ബ്രൂസും കോളിൻ ഡി ഗ്രാൻഡ്ഹോമിനു പകരം ഡാരിൽ മിച്ചലും കിവീസ് നിരയിൽ ഇടംപിടിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 31, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍