India vs New Zealand ICC Women’s T20: ആവേശപ്പോരിൽ ജയിച്ചുകയറി; ഇന്ത്യൻ വനിതകൾ സെമിയിൽ
India vs New Zealand ICC Women’s T20: ആവേശപ്പോരിൽ ജയിച്ചുകയറി; ഇന്ത്യൻ വനിതകൾ സെമിയിൽ
India vs New Zealand ICC Women’s T20: ഇന്ത്യ ഉയർത്തിയ 134 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ന്യൂസിലാൻഡിന് 20 ഓവറിൽ ആറിന് 129 റൺസെടുക്കാനെ സാധിച്ചുള്ളു
മെൽബൺ: വനിതാ ലോകകപ്പ് ടി20യിൽ കരുത്തരായ ന്യൂസിലാൻഡിനെ കീഴടക്കി ഇന്ത്യൻ വനിതകൾ സെമി ബെർത്ത് ഉറപ്പാക്കി. ഗ്രൂപ്പ് എയിൽ അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ നാലു റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇന്ത്യ ഉയർത്തിയ 134 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ന്യൂസിലാൻഡിന് 20 ഓവറിൽ ആറിന് 129 റൺസെടുക്കാനെ സാധിച്ചുള്ളു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇപ്പോൾ ആറു പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. ഷെഫാലി വർമയാണ് മാൻ ഓഫ് ദ പ്ലേയർ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ തകർപ്പൻ ഫോമിൽ കളിക്കുന്ന ഷെഫാലി വർമ്മയുടെ(34 പന്തിൽ 46) മികവിൽ 20 ഓവറിൽ എട്ടിന് 133 റൺസെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി താനിയ ഭാട്ടിയ 23 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ അമേലിയ കെർ പുറത്താകാതെ 34 റൺസെടുത്തെങ്കിലും അവസാന പന്തിൽ ന്യൂസിലാൻഡ് ലക്ഷ്യത്തിനരികെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. അവസാന പന്തിൽ ജയിക്കാൻ നാല് റൺസ് വേണമായിരുന്നെങ്കിലും ജെൻസൺ റണ്ണൌട്ടാകുകയായിരുന്നു. ന്യൂസിലാൻഡിനുവേണ്ടി കേറ്റി മാർട്ടിൻ 25 റൺസെടുത്തു.
ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെയും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെയും തോൽപ്പിച്ചിരുന്നു. ആദ്യ രണ്ട് കളികളിലും ഷെഫാലി വർമ്മയുടെ തകർപ്പൻ ബാറ്റിങ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.