നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World Cup 2019: മൂന്നു കളിയും ജയിച്ച കിവികളോട് മൂന്നാമങ്കത്തിന് കോഹ്‌ലിപ്പടയിറങ്ങുമ്പോള്‍

  ICC World Cup 2019: മൂന്നു കളിയും ജയിച്ച കിവികളോട് മൂന്നാമങ്കത്തിന് കോഹ്‌ലിപ്പടയിറങ്ങുമ്പോള്‍

  ശിഖര്‍ ധവാന്‍ ഇല്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുക.

  Virat Kohli

  Virat Kohli

  • News18
  • Last Updated :
  • Share this:
   ട്രെന്റ്ബ്രിഡ്ജ്: ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് മൂന്നാം മത്സരം. ആദ്യരണ്ടുകളികളും ജയിച്ച നീലപ്പട മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ നാലാം ജയമാണ് ന്യൂസിലന്‍ഡ് ലക്ഷ്യമിടുന്നത്. മഴ ഭീഷണിയിലാണ് ട്രെന്റ്ബ്രിഡ്ജിലെ സ്‌റ്റേഡിയമുള്ളത്. പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇല്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുക.

   ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയേയും വീഴ്ത്തിയ ഇന്ത്യക്ക് മുന്നിലുള്ള മുന്നിലുള്ള ന്യുസീലന്‍ഡ് നിസാരക്കാരല്ല. സന്നാഹ മത്സരത്തില്‍ ഇന്ത്യയെ വീഴ്ത്തിയ അവര്‍ ലോകകപ്പിലെ ആദ്യ മൂന്നു മത്സരവും സ്വന്തമാക്കി. ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ലോകത്തെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായ വിരാട് കോഹ്‌ലി നിന്ന് സെഞ്ച്വറി പ്രകടനമാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറിയും ഓസീസിനെതിരെ അര്‍ദ്ധസെഞ്ച്വറിയും നേടിയ രോഹിത് ശര്‍മ മികച്ച തുടക്കം നല്‍കിയാല്‍ ഇന്ത്യക്ക് ഏത് സ്‌കോറും അപ്രാപ്യമല്ല.

   Also Read: കങ്കാരുക്കൾക്ക് മുന്നിൽ പാകിസ്ഥാൻ വീണു; തോൽവി 41 റൺസിന്

   ഏത് എതിരാളികളെയും ഭയപ്പെടുത്തുന്ന ജസ്പ്രീത് ബുമ്രയാണ് ബൗളിങ്ങിലെ വജ്രായുധം. കൂട്ടായി ഭുവനേശ്വര്‍ കുമാറും. രണ്ട് കളിയില്‍ നിന്ന് ഇരുവരും ചേര്‍ന്ന് വീഴ്ത്തിയത് 10 വിക്കറ്റാണ് ബാറ്റ്‌സ്മാന്‍മാരെ വട്ടം ചുറ്റിക്കുന്ന ചഹല്‍ രണ്ട് കളിയില്‍ നിന്ന് 6 വിക്കറ്റെടുത്തു. മധ്യ ഓവറുകളില്‍ റണ്‍ നിരക്ക് നിയന്ത്രിക്കുകയും ചെയ്യും. മഴയുടെ പശ്ചാത്തലത്തില്‍ കുല്‍ദീപിന് പകരം ഷമിയെ ഉള്‍പ്പെടുത്തിയാല്‍ അത്ഭുതപ്പെടേണ്ട.

   മറുവശത്ത് ഇതുവരെ കളിച്ച മൂന്ന് മത്സരവും ജയിച്ചാണ് ന്യുസീലന്‍ഡ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ഇന്ത്യയെക്കൂടി തോല്‍പിക്കാനായാല്‍ കിവികള്‍ക്ക് സെമി ബര്‍ത്ത് കുറേക്കൂടി അടുത്താകും. ടീമിന്റെ ആത്മവിശ്വാസം ഉയരാനും ഇന്ത്യക്കെതിരായ ജയം കിവീസിനെ സഹായിക്കും.

   ബാറ്റിങ്ങിലാണ് കിവികളുടെയും പ്രതീക്ഷ റോസ് ടെയ്‌ലര്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ബാറ്റിങ്ങ് ശരാശരി 68 ന് മുകളില്‍. ഇന്ത്യക്കെതിരെ പക്ഷെ ഇത് 37 മാത്രമാണ്. കഴിഞ്ഞ കളിയില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ഫോമിലാണ്. ഇന്ത്യക്കെതിരെ 23 കളിയില്‍ നിന്ന് 895 റണ്‍സ് മാത്രം. മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ പരിചയസമ്പത്തും കിവീസിന് ഗുണമായേക്കും വിക്കറ്റ് വേട്ടയില്‍ മുന്‍നിരപ്പോരാളി ട്രെന്റ് ബോള്‍ട്ടാണ്.

   First published:
   )}