ഇന്ത്യ- ന്യൂസിലന്‍ഡ്(India vs New zealand) ടി20 പരമ്പരയിലെ(T20 series) ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ്. ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവിന്റെയും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും പ്രകടനങ്ങളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയ്ക്ക് പകരം ചോദിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്കെതിരെ അഞ്ചാം ഓവര്‍ എറിയാനെത്തിയ കിവീസ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് രോഹിത്തിന്റെയും രാഹുലിന്റെയും ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞു.
ഏത് ബാറ്റ്‌സ്മാനെയും വിറപ്പിക്കാന്‍ പോന്ന ട്രെന്റ് ബോള്‍ട്ടിനെതിരെ രണ്ട് വീതം സിക്‌സറും ബൗണ്ടറിയുമാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 21 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ഇതില്‍ തന്നെ അഞ്ചാം പന്തില്‍ രോഹിത് ശര്‍മ്മ നേടിയ തകര്‍പ്പന്‍ പുള്‍ഷോട്ട് സിക്‌സാണ് ആരാധകരെ ആവേശത്തിലാക്കിയത്. സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഡീപ് ബാക്ക്വേഡ് സ്‌ക്വയര്‍ ലെഗിലൂടെ 89 മീറ്ററാണ് ഹിറ്റ്മാന്റെ ഈ സിക്സര്‍ പറന്നത്.
— Cric Zoom (@cric_zoom) November 17, 2021
IND vs NZ| ക്യാച്ച് നിലത്തിട്ടതിന് നന്ദി ബോൾട്ട്! അത് ഭാര്യയ്ക്കുള്ള പിറന്നാൾ സമ്മാനമെന്ന് സൂര്യകുമാർ യാദവ്
ഇന്ത്യയും ന്യൂസിലൻഡും (IND vs NZ) തമ്മിലുള്ള ടി20 പരമ്പരയിലെ (T20 series) ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയിരുന്നു. തകർപ്പൻ അർധസെഞ്ചുറി നേടി ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ച സൂര്യകുമാർ യാദവ് ആയിരുന്നു കളിയിലെ താരവും. ഇന്ത്യൻ താരത്തിന്റെ ഈ മിന്നും പ്രകടനത്തിന് താരം ചെറിയ രീതിയിൽ കടപ്പെട്ടിരിക്കുന്നത് ന്യൂസിലൻഡ് താരവും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലെ തന്റെ സഹതാരവുമായ ട്രെന്റ് ബോൾട്ടിനോട് (Trent Boult) കൂടിയാണ്. മത്സരത്തിൽ സൂര്യകുമാർ യാദവ് നൽകിയ ഒരു അനായാസ ക്യാച്ച് നിലത്തിട്ടാണ് ബോൾട്ട് സഹായിച്ചത്. മത്സരശേഷം തമാശരൂപേണ ബോൾട്ടിനോടുള്ള നന്ദി സൂര്യകുമാർ യാദവ് അറിയിക്കുകയും ചെയ്തിരുന്നു. തന്റെ ഭാര്യയ്ക്കുള്ള പിറന്നാൾ സമ്മാനം കൂടിയാണ് ബോൾട്ട് നൽകിയെതെന്ന് കൂടി ഇന്ത്യൻ താരം ഇതിനോടൊപ്പം ചേർത്തു.
"കഴിഞ്ഞ 3-4 വര്‍ഷമായി ഞാന്‍ ചെയ്തു കൊണ്ടിരുന്നത് എന്താണോ അതാണ് കളിയിലും ആവർത്തിച്ചത്. നെറ്റ്സിൽ ചെയ്യുന്നത് അതേപോലെ ഗ്രൗണ്ടിലും തുടരുന്നു, നെറ്റ്സിൽ ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ സ്വയം സമ്മര്‍ദ്ദമുണ്ടാക്കാനും അതിനന അതിജീവിക്കാനും ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന് നെറ്റ്‌സില്‍ ഔട്ട് ആയതിന് ശേഷം പുറത്ത് വന്ന് അതിനെ കുറിച്ച് വിശകലനം നടത്തുകയും കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താനും ശ്രമിക്കാറുണ്ട്. ഇത് മത്സരങ്ങളിൽ ഏറെ സഹായകമാകാറുണ്ട്. മഞ്ഞുവീഴ്ചയുണ്ടായിരുന്നതിനാല്‍ പന്ത് ബാറ്റിലേക്ക് നന്നായി വരുന്നുണ്ടായിരുന്നു. പക്ഷെ ഇന്നിങ്‌സിന്റെ അവസാനത്തിലേക്കു പിച്ചിന്റെ വേഗം കുറയുകയും ചെയ്തു. വിജയം നേടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്,മത്സരം ഫിനിഷ് ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്, ദൗർഭാഗ്യവശാൽ അതിന് കഴിഞ്ഞില്ല. പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളാണ് കൂടുതല്‍ പഠിക്കാനും മുന്നേറാനും നമ്മളെ സഹായിക്കുക. എന്റെ ക്യാച്ച് കൈവിട്ട ട്രെന്റ് ബോള്‍ട്ടിനോട് നന്ദിയുണ്ട്. ഇന്ന് ഭാര്യയുടെ പിറന്നാള്‍ ദിനം കൂടിയായിരുന്നു, ഇത് അവള്‍ക്കുള്ള ഏറ്റവും മികച്ച സമ്മാനമാണ്." - സൂര്യകുമാർ യാദവ് പറഞ്ഞു.
മല്‍സരത്തില്‍ 40 പന്തിൽ നിന്നും ആറ് ഫോറും മൂന്നു സിക്‌സും സഹിതം 62 റണ്‍സായിരുന്നു സൂര്യകുമാർ നേടിയത്. ഇന്ത്യൻ താരം നൽകിയ അനായാസ ക്യാച്ച് കൈവിട്ടെങ്കിലും പിന്നീട് താരത്തെ ക്ലീൻ ബോൾഡാക്കി ബോൾട്ട് തന്നെ തന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India vs New Zealand, KL RAHUL, Rohit sharma, Trent Boult