• HOME
  • »
  • NEWS
  • »
  • sports
  • »
  • തകർപ്പൻ ജയത്തോടെ ഇന്ത്യ: ന്യൂസിലാന്റിനെ തകർത്തത് 90 റൺസിന്

തകർപ്പൻ ജയത്തോടെ ഇന്ത്യ: ന്യൂസിലാന്റിനെ തകർത്തത് 90 റൺസിന്

ഇന്ത്യൻ ക്രിക്കറ്റ് ടീം

ഇന്ത്യൻ ക്രിക്കറ്റ് ടീം

  • Last Updated :
  • Share this:
    മൗണ്ട് മൗൻഗനൂയി: ന്യൂസിലാൻറിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം.  90 റൺസിനാണ് കിവികളെ ഇന്ത്യ തകർത്തത്. 325 റൺസിന്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്റിന്റെ ഇന്നിംഗ്സ് 40.2 ഓവറിൽ 234ന് അവസാനിച്ചു. നാല് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് കിവികളെ തകർത്തത്. ഭുവനേശ്വർ കുമാറും യുസ്വേന്ദ്ര ചാഹലും രണ്ടും മുഹമ്മദ് ഷമി, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റും നേടി. വമ്പൻ ലക്ഷ്യം പിന്തുടർന്ന ന്യൂസിലാന്റിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. 46പന്തിൽ 57 റൺസെടുത്ത ടോം ഡഗ് ബ്രെയ്സ് വെൽ ആണ് ടോപ് സ്കോറർ.

    മറുപടി ബാറ്റിംഗില്‍ കിവികള്‍ക്ക് 51 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ടീം സ്‌കോര്‍ 23ല്‍ നില്‍ക്കേ 15 റൺസെടുത്ത ഗപ്റ്റിലിനെ ഭുവനേശ്വറിന്റെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചില്‍ ചാഹല്‍ പറഞ്ഞയച്ചു. 11 പന്തില്‍ 20 റണ്‍സെടുത്ത നായകന്‍ വില്യംസിനെ ഷമി ബൗള്‍ഡാക്കി. പൊരുതി നോക്കിയ മണ്‍റോയെ 31ല്‍ നില്‍ക്കേ ചാവൽ മടക്കിയതോട കിവികള്‍ മൂന്നിന് 84.റോസ് ടെയ്‌ലറിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല. 22 റണ്‍സെടുത്ത ടെയ്‌ലറെ ജാദവിന്‍റെ പന്തില്‍ ധോണി മിന്നല്‍ സ്റ്റംപിങില്‍ പുറത്താക്കി. പിന്നാലെ കുല്‍ദീപ് മധ്യനിരയെ കറക്കി വീഴ്‌ത്തി. ടോം ലാതം(34), ഗ്രാന്‍ഡ്‌ഹോം(3), നിക്കോളസ്(28), സോധി(0) എന്നിവരാണ് കുല്‍ദീപിന്‍റെ പന്തില്‍ പുറത്തായത്.

    നേരത്തെ ഇന്ത്യ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 324 റൺസെടുത്തിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും അർധ സെഞ്ചുറി നേടി. ധോണി ഒരിക്കൽ കൂടി മിന്നിയപ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിച്ചു. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ 87 (96), ശിഖർ ധവാൻ 66 (67), വിരാട് കോഹ്ലി 43 (45), അമ്പാട്ടി റായുഡു 47 (49), എം എസ് ധോണി 48* (33), കേദാർ ജാദവ് 22*(10) എന്നിങ്ങനെ റൺസ് നേടി. ന്യൂസിലാന്റിന് വേണ്ടി ട്രെന്റ് ബൗൾട്ടും ലോക്കി ഫെർഗൂസനും രണ്ട് വിക്കറ്റ് വീതം നേടി.

    ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് രോഹിത് ശർമ – ശിഖർ ധവാൻ സഖ്യം നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 152 പന്തിൽ 154 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. നിലയുറപ്പിച്ചശേഷം തകർത്തടിച്ച സഖ്യം ഒൻപത് ഓവറിൽ ഇന്ത്യൻ സ്കോർ 50 കടത്തി. 18 ഓവറിൽ ഇന്ത്യ 100 കടന്നു. ഇതിനു പിന്നാലെ 62 പന്തിൽ നിന്നായിരുന്നു രോഹിത് ശർമയുടെ 38ാം ഏകദിന അർധസെഞ്ചുറി. ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതമായിരുന്നു ഇത്. പിന്നാലെ ധവാനും അർധസെഞ്ചുറിയിലെത്തി. 53 പന്തിൽ ആറു ബൗണ്ടറികൾ സഹിതമാണ് ധവാന്റെ 27ാം ഏകദിന അർധസെഞ്ചുറി.

    18 റൺസിന്റെ ഇടവേളയിൽ പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത വിരാട് കോഹ്‍ലി–അമ്പാട്ടി റായുഡു സഖ്യം ഇന്ത്യൻ സ്കോർ 200 കടത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും 64 റൺസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മത്സസരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ടിവി ഷോയിലെ മോശം പരാമർശങ്ങളെത്തുടർന്ന് വിലക്കിലായ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വിലക്കു നീങ്ങി ടീമിനൊപ്പം ചേർന്നെങ്കിലും ഇന്ന് പുറത്തിരുന്നു. അഞ്ച് കളികളുള്ള പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്.
    First published: