നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  രണ്ടാം ടി20; ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം, പരമ്പരയിൽ ഒപ്പം

  ഇന്ത്യക്ക് 7 വിക്കറ്റ് ജയം

 • | February 08, 2019, 20:13 IST
  facebookTwitterLinkedin
  LAST UPDATED 3 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  14:53 (IST)

  18.5 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. 3 വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് ഇന്ത്യ സ്കോർ ചെയ്തത്.

  14:44 (IST)

  തകർത്തടിച്ച് പന്തും ധോണിയും ഇന്ത്യ 18 ഓവറിൽ 156 ന് മൂന്ന് എന്ന നിലയിൽ.. വിജയത്തിലേക്ക് വെറും മൂന്ന് റൺസ് ദൂരം

  14:33 (IST)

  ഋഷഭ് പന്തിനൊപ്പം എംഎസ് ധോണി ക്രീസിൽ. 15.1 ഓവറിൽ 132 ന് 3 എന്ന നിലയിൽ

  14:32 (IST)
  14:27 (IST)
  14:26 (IST)

  ഇന്ത്യ 13.5 ഓവറിൽ 122 ന് 3 എന്ന നിലയിൽ 

  14:25 (IST)

  വിക്കറ്റ്: ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം. 8 പന്തിൽ 14 റൺസെടുത്ത വിജയ് ശങ്കറാണ് പുറത്തായത്. 

  14:22 (IST)

  18 റണ്ണോടെ ഋഷഭ് പന്തും 8 റണ്ണോടെ വിജയ് ശങ്കറും ക്രീസിൽ

  14:21 (IST)
  14:20 (IST)

  ഇന്ത്യൻ സ്കോർ 100 കടന്നു. 13 ഓവറിൽ 103 ന് രണ്ട് എന്ന നിലയിലാണ് സന്ദർശകർ

  ഓക്‌ലാന്‍ഡ്: ഇന്ത്യ ന്യൂസിലന്‍ഡ് രണ്ടാം ടി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. കിവികള്‍ ഉയര്‍ത്തിയ 159 റണ്‍സിന്റെ വിയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഒപ്പമെത്താനും ഇന്ത്യക്ക് കഴിഞ്ഞു. ആദ്യ മത്സരത്തിൽ 80 റൺസിന്റെ മികച്ച ജയം കിവീസ് സ്വന്തമാക്കിയിരുന്നു.

  ഓപ്പണർമാർ നൽകിയ മികച്ച തുടക്കമാണ് ഇന്ത്യൻ ജയത്തിന് അടിത്തറ പാകിയത്. നായകന്‍ രോഹിത് ശര്‍മ (50), ശിഖര്‍ ധവാന്‍ (30) റൺസെടുത്താണ് പുറത്തായത്.  ഇരുവർക്കും പുറമെ വിജയ് ശങ്കറിന്റെ (14)  വിക്കറ്റാണ് സന്ദർശകർക്ക് നഷ്ടമായത്. വിജയ നിമിഷം ഋഷഭ് പന്തും (40 ), എംഎസ് ധോണിയു ( 20)  മായിരുന്നു ക്രീസിൽ.

  നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സെടുത്തത്. അര്‍ദ്ധ സെഞ്ചുറി നേടിയ ഗ്രാന്‍ഡ്്ഹോമാണ് കിവികളുടെ ടോപ്പ് സ്‌കോറര്‍. താരത്തിനു പുറമേ 42 റണ്‍സെടുത്ത റോസ് ടെയ്‌ലറും തിളങ്ങി. മുന്‍നിര തകര്‍ന്ന ശേഷമായിരുന്നു ഇരുവും ചേര്‍ന്ന കിവികളെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

  ഇന്ത്യക്കായി നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയ ക്രുണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദ് രണ്ടും ഹാര്‍ദിക് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതവും നേടി.

   

   
  )}