ഓക്ക്ലന്‍ഡ്: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇരുടീമുകളും കളിക്കുന്നത്.
ആദ്യ ട്വന്റി20യില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 203 റണ്‍സ് പിന്തുടര്ന്ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് ഇന്ന് ഇന്ത്യ ഇറങ്ങുന്നത്.
Also Read- 'ഏഷ്യാകപ്പിന് ഇന്ത്യൻടീമിനെ അയച്ചില്ലെങ്കിൽ ടി20 ലോകകപ്പിന പാക് ടീം ഇന്ത്യയിലേക്കില്ല'
ഇടവേളയ്ക്കുശേഷം വിദേശത്ത് പര്യടനത്തിനെത്തിയ കോലി പരമ്പര ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചു ട്വന്റി-20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഇന്ത്യൻ ടീം- Virat Kohli (capt), Rohit Sharma, KL Rahul (wk), Manish Pandey, Rishabh Pant, Sanju Samson, Shreyas Iyer, Shivam Dube, Ravindra Jadeja, Kuldeep Yadav, Yuzvendra Chahal, Mohammed Shami, Jasprit Bumrah, Shardul Thakur, Navdeep Saini, Washington Sundar
ന്യൂസിലാൻഡ്- Kane Williamson (capt), Martin Guptill, Ross Taylor, Scott Kuggeleijn, Colin Munro, Colin de Grandhomme, Tom Bruce, Daryl Mitchell, Mitchell Santner, Tim Seifert (wk), Hamish Bennett, Ish Sodhi, Tim Southee, Blair Tickner
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India vs New Zealand, KL RAHUL, T20 Series, Virat Kohli (C)