മാഞ്ചസ്റ്റര്‍: മഴ മാറി നിന്ന മാഞ്ച്സറ്ററിലെ മൈതാനത്ത് ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി മത്സരത്തില്‍ ഇന്ത്യക്ക് 240 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലന്‍ഡ് 239 റണ്‍സെടുത്തത്.
ഇന്നലെ 46.1 ഓവറില്‍ 211 ന് 5 എന്ന നിലയില്‍ മഴമൂലം നിര്‍ത്തിവെച്ച മത്സരം ആരംഭിച്ചതിനു പിന്നാലെ കിവികള്‍ക്ക് മൂന്നു വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. 74 റണ്‍സെടുത്ത റോസ് ടെയ്ലറെ രവീന്ദ്ര ജഡേജ റണ്‍ഔട്ടാക്കുകയായിരുന്നു. അതിനു പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥവും പുറത്തായി.
ഇന്നലെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത കിവീസ് നായകന് കെയ്ന്‍ വില്യംസണ് ആശ്വസിക്കാന്‍ കഴിയുന്ന പ്രകടനമായിരുന്നില്ല മാഞ്ചസ്റ്ററില്‍ കണ്ടത്. സ്കോര്‍ ബോര്‍ഡില്‍ വെറും ഒരു റണ്‍സുള്ളപ്പോള്‍ തന്നെ ഗുപ്റ്റിലിനെ കിവികള്‍ക്ക് നഷ്ടമായിരുന്നു.
Also Read: ഫലമെന്തായാലും തല ഉയര്‍ത്തി മടങ്ങാം; തിളങ്ങുന്ന നേട്ടം സ്വന്തമാക്കി കെയ്ന്‍ വില്യംസണ്
അര്‍ധ സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണും (67), അവസാന നിമിഷം സ്കോര്‍ ഉയര്‍ത്തിയ റോസ് ടെയ്ലറുമാണ് (74) ന്യൂസിലന്‍ഡിനായി മികച്ച പ്രകടനം പുറത്തെടുത്തത്. നിക്കോള്‍സ് (28), നീഷാം (12). ഗ്രാന്‍ഡ്ഹോം (16) എന്നിവര്‍ക്ക് ടീം ടോട്ടലിലേക്ക് കാര്യമായ സംഭവന നല്കാന് കഴിഞ്ഞില്ല.
ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ മൂന്നും ജസ്പ്രീത് ബൂമ്ര, ജഡേജ, ചാഹല്‍, ഹര്‍ദിക്, എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ലോകകപ്പിലെ രണ്ടാം സെമി നാളെ ഇംഗ്ലണ്ടും ഓസീസും തമ്മിലാണ് ഫൈനല്‍ പതിനാലിന് ലോഡ്സിലും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.