ഇന്റർഫേസ് /വാർത്ത /Sports / Breaking: ന്യൂസിലാൻഡിനെതിരായ ട്വന്റി 20: സഞ്ജു സാംസൺ കളിക്കും; ടീമിലെത്തിയത് ധവാന് പകരക്കാരനായി

Breaking: ന്യൂസിലാൻഡിനെതിരായ ട്വന്റി 20: സഞ്ജു സാംസൺ കളിക്കും; ടീമിലെത്തിയത് ധവാന് പകരക്കാരനായി

സഞ്ജു സാംസൺ

സഞ്ജു സാംസൺ

പൃഥ്വി ഷാ ഏകദിന ടീമിൽ മടങ്ങിയെത്തി.

  • Share this:

ന്യൂസിലാൻഡിനെതിരായ അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ഉൾപ്പെടുത്തി. തോളെല്ലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖർ ധവാന് പകരക്കാരനായാണ് മലയാളിതാരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്.

ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഒരു കളിയിൽ അവസരം നൽകിയതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. സഞ്ജു ഇപ്പോൾ ഇന്ത്യ എ ടീമിന്റെ ഭാഗമായി ന്യൂസിലാൻഡിലുണ്ട്.

Also Read- ഇന്ത്യാ എ ടീമിൽ നിന്ന് തഴഞ്ഞു; കേരളത്തിന് വേണ്ടി 7 വിക്കറ്റ് നേട്ടവുമായി ജലജ് സക്സേന

യുവതാരം പൃഥ്വി ഷായെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഉൾപ്പെടുത്തി. അതേസമയം, പരിക്കിനെ തുടർന്ന് വിശ്രമിക്കുന്ന ഹാർദിക് പാണ്ഡ്യയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്ക്ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

ട്വന്റി 20 ടീം-   Virat Kohli (C), Rohit Sharma (VC), Sanju Samson, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (WK), Shivam Dube, Kuldeep Yadav, Yuzvendra Chahal, Washington Sundar, Jasprit Bumrah, Mohammed Shami, Navdeep Saini, Ravindra Jadeja, Shardul Thakur

ഏകദിന ടീം- Virat Kohli (C), Rohit Sharma (VC), Prithvi Shaw, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (WK), Shivam Dube, Kuldeep Yadav, Yuzvendra Chahal, Ravindra Jadeja, Jasprit Bumrah, Mohammed Shami, Navdeep Saini, Shardul Thakur, Kedar Jadhav

First published:

Tags: India vs New Zealand, Sanju Samson, T20 Series