India Vs Newzealand: വീണ്ടും ബാറ്റിങ് തകർച്ച; മുൻതൂക്കം മുതലാക്കാനാകാതെ ഇന്ത്യ
India Vs Newzealand: വീണ്ടും ബാറ്റിങ് തകർച്ച; മുൻതൂക്കം മുതലാക്കാനാകാതെ ഇന്ത്യ
India Vs Newzealand: ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ രണ്ടിന് 42 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ മധ്യനിര തീർത്തും നിരാശപ്പെടുത്തിയതോടെ ഇന്ത്യൻ ബാറ്റിങ് നിര തകർന്നു
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ്. വിരാട് കോലിയും പൃഥ്വി ഷായും 14 റൺസ് വീതമെടുത്ത് പുറത്തായി. പുജാര 24 ഉം രഹാനെ ഒൻപതും റൺസെടുത്ത് മടങ്ങി.
ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ രണ്ടിന് 42 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ മധ്യനിര തീർത്തും നിരാശപ്പെടുത്തിയതോടെ ഇന്ത്യൻ ബാറ്റിങ് നിര തകർന്നു. അഞ്ചു റൺസോടെ ഹനുമ വിഹാരിയും ഒരു റൺസോടെ റിഷഭ് പന്തുമാണ് ക്രീസിൽ. ന്യൂസിലൻഡിനായി ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ഏഴു റൺസ് ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 242 റൺസിനെതിരെ ന്യൂസിലൻഡ് 235 റൺസിന് പുറത്തായി. ഏഴ് വിക്കറ്റിന് 153 റൺസ് എന്ന നിലയിൽ പതറിയ കിവീസിനെ 49 റൺസെടുത്ത ജാമീസണാണ് 200 കടത്തിയത്.
വില്യംസൺ മൂന്നും ടെയ്‍ലർ 15 ഉം റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റും വീഴ്ത്തി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.