വെല്ലിംഗ്ടൺ: ന്യൂസിലാൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടരുന്ന ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ്. 25 റൺസുമായി അജിങ്ക്യ രഹാനെയും 15 റൺസുമായി ഹനുമ വിഹാരിയുമാണ് ക്രീസിൽ. ന്യുസീലൻഡിനേക്കാൾ 39 റൺസിന് പിന്നിലാണ് ഇന്ത്യ ഇപ്പോൾ.
ആദ്യ ഇന്നിംഗ്സിൽ ന്യൂസിലാൻഡ് 348 റൺസിന് പുറത്താകുകയായിരുന്നു. 89 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആയിരുന്നു ന്യൂസിലാൻഡിന്‍റെ ടോപ് സ്കോറർ. റോസ് ടെയ്ലർ, കെയ്ൽ ജാമിസൺ എന്നിവർ 44 റൺസ് വീതം എടുത്തു. കോളിൻ ഡി ഗ്രാൻഡോമ്മെ 43 റൺസ് നേടി. അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശർമ്മയാണ് ഇന്ത്യൻ ബൌളിങ് നിരയിൽ തിളങ്ങിയത്. ആർ അശ്വിൻ മൂന്നു വിക്കറ്റെടുത്തു.
രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. പൃഥ്വി ഷാ(14), ചേതേശ്വർ പൂജാര(11), വിരാട് കോഹ്ലി(19) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യൻ മുൻനിര തകർന്നു. 58 റൺസെടുത്ത മായങ്ക് അഗർവാൾ മാത്രമാണ് പിടിച്ചുനിന്നത്. മായങ്ക് കൂടി പുറത്തായതോടെ ഇന്ത്യ നാലിന് 113 എന്ന നിലയിലേക്ക് കൂപ്പുകുത്തി. മൂന്നു വിക്കറ്റെടുത്ത ട്രെന്‍റ് ബൌൾട്ടാണ് ഇന്ത്യൻ നിരയിൽ വൻ നാശം വിതച്ചത്. 25 റൺസുമായി ക്രീസിലുള്ള അജിൻക്യ രഹാനെയിലാണ് ഇന്ത്യയുടെ ഇനിയുള്ള പ്രതീക്ഷ.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.