• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: ധോണിയുടെ റണ്ണൗട്ട് അംപയർമാരുടെ പിഴവ് കാരണമോ? രോഷത്തോടെ ആരാധകർ

ICC World cup 2019: ധോണിയുടെ റണ്ണൗട്ട് അംപയർമാരുടെ പിഴവ് കാരണമോ? രോഷത്തോടെ ആരാധകർ

പത്ത് പന്തിൽ 25 റൺസ് വേണമെന്ന ഘട്ടത്തിലായിരുന്നു ധോണിയുടെ റണ്ണൌട്ട്. ലെഗ് സൈഡിലേക്ക് തട്ടിയിട്ട് രണ്ട് റൺസ് ഓടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ധോണി റണ്ണൌട്ടായത്

Dhoni-run-out

Dhoni-run-out

  • News18
  • Last Updated :
  • Share this:
    ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാളായാണ് എം.എസ് ധോണി അറിയപ്പെട്ടിരുന്നത്. അടുത്തകാലത്തായി തുഴച്ചിൽ ബാറ്റ്സ്മാൻ എന്ന ചീത്തപ്പേര് കേൾപ്പിച്ചെങ്കിലും ധോണിയുടെ ഫിനിഷിങ് മികവ് ഇന്ത്യയെ രക്ഷിക്കുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചു. പ്രത്യേകിച്ചും 49-ാം ഓവറിലെ ആദ്യ പന്ത് തകർപ്പനൊരു സിക്സറിന് പറത്തിയപ്പോൾ. ധോണി ക്രീസിൽ നിൽക്കുമ്പോൾ ഇന്ത്യ ജയിക്കുമെന്ന് കോഹ്ലിക്കും രവി ശാസ്ത്രിക്കും ഉറപ്പായിരുന്നു. എന്നാൽ മൂന്നാം പന്തിലെ റണ്ണൌട്ട് എല്ലാം തകർത്തുകളഞ്ഞു. ഇപ്പോഴിതാ, ധോണിയുടെ റണ്ണൌട്ട് അംപയർമാരുടെ പിഴവ് കാരണമാണെന്ന വാദം ഉയരുന്നു.

    പത്ത് പന്തിൽ 25 റൺസ് വേണമെന്ന ഘട്ടത്തിലായിരുന്നു ധോണിയുടെ റണ്ണൌട്ട്. ലെഗ് സൈഡിലേക്ക് തട്ടിയിട്ട് രണ്ട് റൺസ് ഓടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ധോണി റണ്ണൌട്ടായത്. മാർട്ടിൻ ഗുപ്ടിലിന്‍റെ ഡയറക്ട് ത്രോയാണ് ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചത്.

    എന്നാൽ ധോണി ഔട്ടാകുന്ന സമയത്ത് ടി.വിയിൽ കാണിച്ച ഗ്രാഫിക് ദൃശ്യമാണ് വിവാദമാകുന്നത്. ആ പന്തെറിയുന്നതിന് മുമ്പ് ഫീൽഡിങ് സംബന്ധിച്ച് കാണിച്ച ഗ്രാഫിക്സിൽ സർക്കിളിന് പുറത്ത് ആറ് ഫീൽഡർമാർ ഉണ്ടായിരുന്നു. ആ സമയത്ത് അഞ്ച് ഫീൽഡർമാരെ മാത്രമാണ് സർക്കിളിന് പുറത്ത് അനുവദിക്കുന്നത്. മൂന്നാമത്തെ പവർ പ്ലേയിൽ 30-യാർഡ് സർക്കിളിന് പുറത്ത് അഞ്ച് ഫീൽഡർമാരാണ് വേണ്ടത്. എന്നാൽ ടി.വി ഗ്രാഫിക്സ് പ്രകാരം ആറ് കിവീസ് ഫീൽഡർമാർ സർക്കിളിന് പുറത്തുണ്ടായിരുന്നു. ഫൈൻ ലെഗിൽ ഫീൽഡ് ചെയ്തിരുന്നത് മാർട്ടിൻ ഗുപ്ടിലാണ്. കൃത്യമായ നിയമം പാലിച്ചിരുന്നെങ്കിൽ സർക്കിളിന് പുറത്ത് അഞ്ച് പേർ മാത്രമെ ഉണ്ടാകുമായിരുന്നുള്ളു. ഫൈൻ ലെഗിലെ ഫീൽഡർ സർക്കിളിന് അകത്തായിരുന്നെങ്കിൽ ധോണി ഡബിളിന് ശ്രമിക്കില്ലായിരുന്നുവെന്നും ആരാധകർ പറയുന്നു. അംപയർമാരുടെ പിഴവാണ് ധോണിയുടെ റണ്ണൌട്ടിലേക്കും ഇന്ത്യയുടെ തോൽവിയിലേക്കും എത്തിച്ചതെന്നാണ് ആരാധകരുടെ ആരോപണം.







    First published: