HOME » NEWS » Sports » INDIA VS NEW ZEALAND WTC FINAL RAIN RULES OUT FIRST SESSION AND TOSS DELAYS

India vs New Zealand, WTC Final | മഴ കാരണം ടോസ് വൈകുന്നു; ആദ്യ സെഷൻ കളി നഷ്ടമായി

അതിനിടെ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും ഉണ്ട്

News18 Malayalam | news18-malayalam
Updated: June 18, 2021, 4:13 PM IST
India vs New Zealand, WTC Final | മഴ കാരണം ടോസ് വൈകുന്നു; ആദ്യ സെഷൻ കളി നഷ്ടമായി
wtc_final
  • Share this:
സതാംപ്ടൺ: കനത്ത മഴയെത്തുടര്‍ന്ന് ലോക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ സെഷന്‍ കളി നടന്നില്ല. മത്സരത്തിന്റെ ടോസ് വൈകുമെന്നും ആദ്യ സെഷനില്‍ കളിയുണ്ടാകുകയില്ലെന്നും ഔദ്യോഗികമായി ഐസിസി അറിയിച്ചിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയും ന്യൂസിലാൻഡുമാണ് ഫൈനലില്‍ മുഖാമുഖം വരുന്നത്. മത്സരത്തില്‍ ഐസിസി റിസര്‍വ് ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം സമനിലയില്‍ അവസാനിക്കുകയാണെങ്കില്‍ ഇരു രാജ്യങ്ങളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

അതിനിടെ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും ഉണ്ട്. ടീമിൽ ഫാസ്റ്റ് ബോളർമാരായി ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവരും ഉണ്ട്. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനെയുമാണ് അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫാസ്റ്റ് ബോളർമാർക്ക് പ്രാമുഖ്യം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സന്നാഹ മത്സരത്തിലെ മികവ് ജഡേജയ്ക്ക് തുണയായെന്നാണ് വിലയിരുത്തൽ. മഴ പെയ്യാനുള്ള സാധ്യതയും കാലാവസ്ഥാ സാഹചര്യവും കണക്കിലെടുത്ത് നാലു പേസർമാരുമായി ഇന്ത്യ കളിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ജഡേജയെ ഉൾപ്പെടുത്തിയതിലൂടെ ബാറ്റിങ് നിരയുടെ ആഴം വർദ്ധിപ്പിക്കാമെന്നും ടീം മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നു.

നിലവിൽ ഇംഗ്ലണ്ടിൽ വരണ്ട കാലാവസ്ഥയാണ്. എന്നാൽ മത്സരം പുരോഗമിക്കുന്ന ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ പൊതുവെ സ്പിൻ ബോളർമാരെ നേരിടാനുള്ള ന്യൂസിലാൻഡിന്‍റെ ന്യൂനത മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇഷാന്ത് ശർമ്മയ്ക്ക് പകരം മുഹമ്മദ് സിറാജിനെ കളിപ്പിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പരിചയസമ്പത്ത് ഇഷാന്തിന് തുണയായി.

അതേസമയം കീവിസ് പേസ് നിര സുശക്തമാണ്. ട്രെന്റ് ബോൾട്ട്, ടിം സൌത്തി, കൈലി ജാമിസൺ, നീൽ വാഗ്നർ, മാറ്റ് ഹെൻ‌റി എന്നിവർ ഉൾപ്പെട്ട ടീം ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ വർഷം ഇതേ പേസ് നിരയോട് ഇന്ത്യ തോറ്റിരുന്നു. 2020 ൽ ന്യൂസിലൻഡിനോട് പര്യടനം നടത്തിയപ്പോൾ ഇന്ത്യ 2-0ന് തോറ്റു.

രോഹിത് ശർമ, ഷുബ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരാണ് ന്യൂസിലാന്റിനെതിരായ ശക്തമായ ബാറ്റിങ് ആക്രമണം ഏറ്റെടുക്കാൻ തയ്യാറാകുന്നത്. ബാറ്റിങ് നിരയിൽ മുന്നേറ്റത്തിൽ തകർച്ചയുണ്ടായാൽ - ഏഴാമതും എട്ടാമതും ഇറങ്ങുന്ന ജഡേജയുടെയും അശ്വിന്റെയും ബാറ്റിംഗ് കഴിവുകൾ പ്രയോജനപ്പെടും, അങ്ങനെ ബാറ്റിംഗ്, ബോളിംഗ് ലൈനപ്പുകൾക്ക് സന്തുലിതാവസ്ഥ നൽകുന്ന ടീമിനെയാണ് ഇന്ത്യ ഒരുക്കുന്നത്.

അതേസമയം പേസർ മുഹമ്മദ് സിറാജും മിഡിൽ ഓർഡർ ബാറ്റ്സ്മാൻ ഹനുമ വിഹാരിയും സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ടീമിൽ ഇടംനേടാത്തത് നിരാശയായി. ഒരു സ്പിന്നറുമായി ഇന്ത്യ കളിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ സിറാജിന് അവസരം ലഭിക്കുമായിരുന്നു, വിഹാരിക്ക് ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യാമായിരുന്നു. ടീം നാല് ബോളർമാരെ മാത്രമേ തിരഞ്ഞെടുത്തിരുന്നുള്ളൂ. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ കഴിവുള്ള ഇരുവർക്കും അവസരം ലഭിക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് ടോസ് ഇടാന്‍ പോലും സാധിച്ചിരുന്നില്ല. ഫൈനലില്‍ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.
Published by: Anuraj GR
First published: June 18, 2021, 4:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories