നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World Cup 2019: അയല്‍ക്കാരെ 'അടിച്ചൊതുക്കി' ഇന്ത്യ; പാകിസ്ഥാന് 337 റണ്‍സ് വിജയലക്ഷ്യം

  ICC World Cup 2019: അയല്‍ക്കാരെ 'അടിച്ചൊതുക്കി' ഇന്ത്യ; പാകിസ്ഥാന് 337 റണ്‍സ് വിജയലക്ഷ്യം

  വിരാട് കോഹ്‌ലി 65 പന്തില്‍ 77 റണ്‍സെടുത്തു

  INDIA

  INDIA

  • News18
  • Last Updated :
  • Share this:
   ഓള്‍ഡ്ട്രാഫോഡ്: ലോകകപ്പിലെ ആവേശപോരാട്ടത്തില്‍ പാകിസ്ഥാനെതിരെ 337 റണ്‍സ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ. നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 336 റണ്‍സെടുത്തത്. അവസാന നിമിഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതാണ് കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും ഇന്ത്യയെ തടഞ്ഞ് നിര്‍ത്തിയത്. മത്സരം 46.4 ഓവര്‍ എത്തിയപ്പോള്‍ മഴയും കളി തടസപ്പെടുത്തിയിരുന്നു.

   രോഹിത്തിന്റെ സെഞ്ച്വറിയും രാഹുലിന്റെയും വിരാടിന്റെയും അര്‍ധ സെഞ്ച്വറികളുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്. 113 പന്തില്‍ 14 ഫോറിന്റെയും 3 സിക്‌സിന്റെയും അകമ്പടിയോടെ 140 റണ്‍സായിരുന്നു രോഹിത് നേടിയത്. നായകന്‍ വിരാട് കോഹ്‌ലി 65 പന്തില്‍ 77 റണ്‍സെടുത്തു. രാഹുല്‍ 78 പന്തില്‍ മൂന്നു ഫോറിന്റെയും രണ്ട് സിക്‌സിന്റെയും പിന്‍ബലത്തിലായിരുന്നു 57 റണ്‍സെടുത്തത്.

   Also Read: '2017 ല്‍ കോഹ്‌ലി ചെയ്ത അതേ തെറ്റ്' ഫീല്‍ഡിങ് തെരഞ്ഞെടുത്ത സര്‍ഫ്രാസിനെതിരെ ഷൊയ്ബ് അക്തര്‍

   രോഹിത് പുറത്തായതിനു പിന്നാലെ കളത്തിലെത്തിയ ഹര്‍ദിക് (19 പന്തില്‍ 26) സ്‌കോറിങ്ങിന്റെ വേഗം കൂട്ടിയിരുന്നു. മുന്‍ നായകന്‍ ധോണി (2 പന്തില്‍ 1) പെട്ടെന്ന് പുറത്തായതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. ധവാന് പകരം ടീമിലെത്തിയ വിജയ് ശങ്കര്‍ 15 പന്തില്‍ 15, കേദാര്‍ ജാദവ് 8 പന്തില്‍ 9 എന്നിവരായിരുന്നു അവസാന നിമിഷം ക്രീസില്‍.

   പാകിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്നും ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ ഒന്നുവീതം വിക്കറ്റുകളും വീഴ്ത്തി. പാക് നിരയില്‍ 9 ഓവറില്‍ 84 റണ്‍സ് വഴങ്ങിയ ഹസന്‍ അലിയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആക്രമണത്തിന് കൂടുതല്‍ ഇരയായത്. ഒമ്പത് ഓവര്‍ എറിഞ്ഞ് 61 റണ്‍സ് വഴങ്ങിയ ഷദാബ് ഖാനും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാട്ടിയില്ല.

   First published:
   )}