• HOME
  • »
  • NEWS
  • »
  • sports
  • »
  • Asia Cup | ഏഷ്യാ കപ്പ് സൂപ്പർ 4: ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ഇന്ന്

Asia Cup | ഏഷ്യാ കപ്പ് സൂപ്പർ 4: ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ഇന്ന്

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റമുട്ടുന്നത്.

  • Last Updated :
  • Share this:
    ഏഷ്യാ കപ്പ് സൂപ്പര്‍ ഫോർ (Asia Cup Super 4) പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റമുട്ടുന്നത്. രാത്രി 7.30ന് ദുബായിലാണ് മത്സരം. സൂപ്പർ ഫോറിൽ ഇരു ടീമുകളും തമ്മിലുള്ള ഏറ്റുമുട്ടൽ കാണാനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

    ഇന്നലെ നടന്ന ആദ്യ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 4 വിക്കറ്റിന് ശ്രീലങ്ക പരാജയപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റ തോല്‍വിയ്ക്ക് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ മറുപടി നല്‍കുകയായിരുന്നു ശ്രീലങ്ക.

    എന്താണ് സൂപ്പർ 4 ഫോർമാറ്റ്?

    യോഗ്യത നേടിയ നാല് ടീമുകളും സൂപ്പർ ഫോറിൽ പരസ്പരം ഏറ്റുമുട്ടും. ആകെ ആറ് മത്സരങ്ങൾ ഉണ്ടാകും. സൂപ്പർ ഫോർ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മുന്നേറുന്ന ആദ്യ രണ്ട് ടീമുകൾ അവസാന ഘട്ടത്തിലെത്തും. ശേഷം ഏഷ്യാ കപ്പ് കിരീടത്തിനായി മത്സരിക്കും. സെപ്റ്റംബർ 11 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് അവസാനഘട്ട ഏറ്റുമുട്ടൽ നടക്കുക.

    ഗ്രൂപ്പ് എയിൽ, ആദ്യ മത്സരത്തിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചതിന് ശേഷമാണ് ഇന്ത്യ വിജയങ്ങൾക്ക് തുടക്കമിട്ടത്. അടുത്ത മത്സരത്തിൽ രോഹിത് ശർമ്മ നയിച്ച ടീം ഹോങ്കോങ്ങിനെ 40 റൺസിന് പരാജയപ്പെടുത്തി സൂപ്പർ ഫോറിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. പാകിസ്ഥാന്‍ 155 റണ്‍സിന് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയത്തോടെയാണ് ഗ്രൂപ്പ് എയിൽ നിന്ന് പാകിസ്ഥാൻ സൂപ്പർ ഫോർ ഘട്ടത്തിലെത്തിയത്. ഇതിന്റെ ആത്മവിശ്വാസത്തിൽ കൂടിയാണ് പാകിസ്ഥാൻ. 193 റണ്‍സ് നേടിയ പാകിസ്ഥാന്‍, ഹോങ്കോംഗിനെ 38 റണ്‍സിന് പുറത്താക്കിയിരുന്നു.

    Read Also:- Asia Cup| ലങ്കയ്ക്ക് സൂപ്പർ ഫോറിലെ ആദ്യ ജയം; അഫ്ഗാനിസ്ഥാനെതിരെ 4 വിക്കറ്റ് ജയം

    ഗ്രൂപ്പ് ബിയിൽ, വ്യാഴാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായിയിരുന്നു ശ്രീലങ്ക. അതേസമയം ടി20യിൽ യുഎഇയിലെ എക്കാലത്തെയും ഉയർന്ന റൺസ് വേട്ടയാടിയത് ശ്രീലങ്കയാണ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 183 റൺസെടുത്തു. ഒടുവിൽ രണ്ട് പന്തുകൾ ബാക്കി നിൽക്കെ ശ്രീലങ്ക ലക്ഷ്യത്തിലെത്തി. മത്സരത്തിൽ 37 പന്തിൽ 60 റൺസ് നേടിയ വിക്കറ്റ് കീപ്പർ കുസൽ മെൻഡിസ് മാച്ച് വിന്നിംഗ് പ്രകടനം നടത്തി.

    നേരത്തെ, ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയ്ക്ക് അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ തോൽവി ആണ് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത് . പിന്നീട് ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ സൂപ്പർ ഫോറിൽ സ്ഥാനം ഉറപ്പിച്ചു. അതേസമയം കഴിഞ്ഞ തവണ ജയിച്ച ഇന്ത്യക്കെതിരെ പകരം വീട്ടാനാവും സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാൻ ലക്ഷ്യമിടുക. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാൻ പോകുന്നതെന്ന പ്രത്യേകതയുമുണ്ട്.
    Published by:Arun krishna
    First published: