• HOME
 • »
 • NEWS
 • »
 • sports
 • »
 • India vs Pakistan, T20 World Cup 2021: ഇന്ത്യ- പാകിസ്ഥാൻ മത്സരം ഇന്ന്; ആരാധകർ കാത്തിരിക്കുന്ന അഞ്ച് പോരാട്ടങ്ങൾ

India vs Pakistan, T20 World Cup 2021: ഇന്ത്യ- പാകിസ്ഥാൻ മത്സരം ഇന്ന്; ആരാധകർ കാത്തിരിക്കുന്ന അഞ്ച് പോരാട്ടങ്ങൾ

മത്സരത്തിന്റെ ഗതി നിർണയിക്കാൻ പോന്ന ഈ 5 പോരാട്ടങ്ങളെ കുറിച്ച് അറിയാം

2019ലെ ലോകകപ്പിൽ ബാബർ അസം ബാറ്റ് ചെയ്യുമ്പോൾ സ്ലിപ്പില്‍ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

2019ലെ ലോകകപ്പിൽ ബാബർ അസം ബാറ്റ് ചെയ്യുമ്പോൾ സ്ലിപ്പില്‍ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

 • Share this:
  ഇന്ത്യ vs പാകിസ്ഥാൻ (India vs Pakistan) - ഇത് ക്രിക്കറ്റ് കളി (Cricket match) മാത്രമല്ല, രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള എണ്ണമറ്റ ആരാധകരുടെ വികാരങ്ങളുടെ മഹാസമുദ്രം കൂടിയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ ഇരു ടീമുകളും ഐസിസി (ICC) ടൂർണമെന്റുകളിൽ മാത്രം ഏറ്റുമുട്ടുന്നതിനാൽ, ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. രണ്ട് വർഷത്തിനുശേഷമാണ് ക്രിക്കറ്റിലെ ബദ്ധവൈരികൾ ടി 20 ലോകകപ്പിൽ (T20 WorldCup) വീണ്ടും കൊമ്പുകോർക്കാനൊരുങ്ങുന്നത്. കളി ദുബായിലാണ് നടക്കുക എങ്കിലും ലോകമെമ്പാടുമുള്ള ഇരുടീമുകളുടെയും ആരാധകർ തങ്ങളുടെ രാജ്യത്തിന്റെ കളി ഉറ്റുനോക്കുകയാണ്. പരിചയസമ്പന്നരും യുവതാരങ്ങളും അടങ്ങിയ ടീമിനെയാകും ഇരു ടീമുകളും കളത്തിലിറക്കുക. അവസാന ലൈനപ്പ് ടോസിന് മുൻപാകും പുറത്തുവിടക. എന്നാൽ ആരാധകർ കാണാനാഗ്രഹിക്കുന്ന
  അഞ്ച് പ്രധാന പോരാട്ടങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

  വിരാട് കോഹ്ലി vs ഷദാബ് ഖാൻ

  ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ക്രാഫ്റ്റിൽ അഗ്രഗണ്യനാണ്. എന്നാൽ പലപ്പോഴും അദ്ദേഹം ലെഗ് സ്പിന്നർമാര്‍ക്ക് ഇരയായിട്ടുണ്ട്. ബാറ്റർക്ക് ടേണിംഗ് മനസിലാക്കാൻ പിടികൊടുക്കാത്ത ഒരു മാജിക് സ്പിന്നർ പാക് നിരയിലുണ്ട്. ആ സ്പിന്നറാണ് ഷദാബ് ഖാൻ. പന്തുകളെ മനോഹരമായി നേരിട്ട് കോഹ്‌ലിക്ക് ഞായറാഴ്ച ഷദാബിനെ അത്ഭുതപ്പെടുത്താൻ കഴിയുമോ? അതോ ഇന്ത്യൻ ക്യാപ്റ്റനെ കുടുക്കുമോ ഷദാബ്.. കാത്തിരുന്ന് കാണാം.

  ജസ്പ്രീത് ബുംറ vs ബാബർ അസം

  ക്യാപ്റ്റൻ ബാബർ അസം നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റിന്റെ പോസ്റ്റർ ബോയ് ആണ്. തോൽവിയായാലും ജയമായാലും ക്യാപ്റ്റൻ എപ്പോഴും ശ്രദ്ധയാകർഷിക്കുന്നവനാണ്. മികച്ച ഫോമിലാണ് അദ്ദേഹം ഇപ്പോൾ, പ്രത്യേകിച്ചും ഏറ്റവും ചെറിയ ഫോർമാറ്റിൽ 2200 റൺസാണ് അദ്ദേഹം നേടിയിട്ടുള്ളത്. ബാബറിനെ നേരിടാൻ, ഇന്ത്യയുടെ മുൻനിര പേസർ ജസ്പ്രീത് ബുംറയെയാകും ഇന്ത്യ നിയോഗിക്കുക. ഈയിടെ സമാപിച്ച ഐപിഎല്ലിൽ മികച്ച പ്രകടനമാണ് ബുംറയുടേത്. പരിശീലന ഗെയിമിൽ കഗിസോ റബാഡ അസമിനെ വീഴ്ത്തിയത് വേഗത കൊണ്ടാണ്. ഇതുകണ്ട ബുംറ വേഗത കൊണ്ട് ബാബറിനെ വീഴ്ത്താനായിരിക്കും പ്രധാനമായും ശ്രമിക്കുക.

  മുഹമ്മദ് ഹഫീസ് vs രവീന്ദ്ര ജഡേജ

  രണ്ട് മികച്ച ഏഷ്യൻ ഓൾറൗണ്ടർമാർ പരസ്പരം പോരടിക്കുമ്പോൾ അത് കാണാൻ രസമായിരിക്കും. 5 ലോകകപ്പുകളിൽ പങ്കെടുത്തതിന്റെ അനുഭവം ഹഫീസിനുണ്ട്. മറുവശത്ത് ഒരു മിന്നൽപ്പിണർ പോലെ ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം മികവ് പ്രകടമാക്കുന്ന ജഡേജയുണ്ട്. യുവത്വവും അനുഭവപരിചയവും തമ്മിലുള്ള മഹത്തായ ഏറ്റുമുട്ടലായിരിക്കും ഇത്.

  രോഹിത് ശർമ vs ഷഹീൻ ഷാ അഫ്രീദി

  ഏറ്റവും മികച്ച ഏഷ്യൻ ഓപ്പണിംഗ് ബാറ്ററായ രോഹിത്, ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്രദ്ധേയനായ ഒരു യുവ ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറെ എങ്ങനെ നേരിടുമെന്ന് കണ്ടുതന്നെ അറിയാം. രോഹിതിന് സാങ്കേതികതയും അനുഭവപരിചയവുമുണ്ട്. അതേസമയം ഷഹീനിന് യുവത്വത്തിന്റെ വേഗതയും ആവേശവുമുണ്ട്. പ്രമുഖ ബാറ്റ്സ്മാന്മാരെ പുറത്താക്കുമെന്ന് അദ്ദേഹം ഇതിനകം തന്നെ ഭീഷണി മുഴക്കിയിട്ടുണ്ട്. രോഹിത്തിന് ഇടംകൈ പേസർമാരെ നേരിടുന്നതിൽ ചില പ്രശ്‌നങ്ങളുണ്ടെന്നത് വസ്തുതയാണ്. ആകസ്മികമായി, ഷഹീൻ രോഹിതിന് ഒരു ഷോർട്ട് ഡെലിവറി നൽകിയെന്നിരിക്കിട്ടെ, ഹിറ്റ്മാനിൽ നിന്ന് ഉഗ്രനൊരു പുൾ ഷോട്ടല്ലാതെ മറ്റൊന്നും നിങ്ങൾക്ക് പ്രതീക്ഷിക്കാനാകില്ല.

  ഫഖർ സമാൻ vs മുഹമ്മദ് ഷമി

  2017ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഫഖർ സമാൻ കളിച്ച ഇന്നിംഗ്‌സ് പാകിസ്ഥാൻ ആരാധകർക്ക് മറക്കാൻ കഴിയില്ല. മെൻ ഇൻ ബ്ലൂവിനെ സന്തോഷങ്ങൾ നശിപ്പിച്ച ആ ഇന്നിങ്സിന് ശേഷമാണ് ഇന്ത്യക്കാർ അദ്ദേഹത്തെ അറിയുന്നത് തന്നെ. . പക്ഷേ, അത് ഒരു പഴംകഥയായി മാറികഴിഞ്ഞു. അതിനുശേഷം ഇന്ത്യൻ ബൗളിംഗ് നിര ഏറെ മുന്നേറി. ഈ വിഭാഗത്തിലെ പതാകവാഹകരിലൊരാളാണ് മുഹമ്മദ് ഷമി. പാകിസ്ഥാൻ ബാറ്റർമാർ പരീക്ഷിക്കപ്പെടുക ഷമിയെ നേരിടുമ്പോഴായിരിക്കും. എല്ലാത്തിനുമുപരി, 50-ഓവർ ലോകകപ്പിൽ ഹാട്രിക് നേടിയ ഒരു വ്യക്തിയെയാണ് പാക് ബാറ്റർമാർക്ക് നേരിടേണ്ടിവരിക.

  Also Read- ICC T20 World Cup | കോഹ്ലിക്കുവേണ്ടി കപ്പടിക്കുമോ? യുവനിരയുടെ കരുത്തിൽ ടീം ഇന്ത്യ

  ഇതുമാത്രമല്ല, ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുമ്പോൾ മറ്റൊരുപാട് പ്രതീക്ഷകൾ രണ്ടുടീമുകളുടെ ആരാധകർക്കുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വല്ലപ്പോഴും സംഭവിക്കുന്ന ബ്ലൂ മൂണ്‍ പ്രതിഭാസം പോലെയാണ് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ ഏറ്റുമുട്ടുന്നത്. ബദ്ധവൈരികൾ ഏറ്റുമുട്ടുമ്പോൾ ഈ പോരാട്ടത്തിൽ പരാജയപ്പെടുന്ന താരങ്ങളാരാകും? മത്സരത്തിന്റെ ഗതി നിർണയിക്കുന്ന ഇന്നിംഗ്സുകൾ ആരുടേതാകും? കാത്തിരിക്കാം..
  Published by:Rajesh V
  First published: