• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

India Vs South Africa: ഓപ്പണറായി രോഹിത് കസറി; ആദ്യ മത്സരത്തിൽ സെഞ്ച്വറി; ഇന്ത്യ വിക്കറ്റ് പോകാതെ 202

174 പന്ത് നേരിട്ട രോഹിത് 115 റൺസെടുത്തിട്ടുണ്ട്. അഞ്ച് സിക്സറും 12 ബൌണ്ടറികളും ഉൾപ്പെടുന്നതായിരുന്നു രോഹിതിന്‍റെ ഇന്നിംഗ്സ്

news18-malayalam
Updated: October 2, 2019, 3:58 PM IST
India Vs South Africa: ഓപ്പണറായി രോഹിത് കസറി; ആദ്യ മത്സരത്തിൽ സെഞ്ച്വറി; ഇന്ത്യ വിക്കറ്റ് പോകാതെ 202
rohit
  • Share this:
വിശാഖപട്ടണം: ടെസ്റ്റിൽ ഓപ്പണറായി അരങ്ങേറ്റം കുറിച്ച രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ രോഹിത് ശർമ്മയുടെ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ ആദ്യദിനം വിക്കറ്റ് പോകാതെ 202 റൺസെടുത്തു. മഴ മൂലം മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കുവേണ്ടി ഗംഭീര തുടക്കമാണ് രോഹിത് ശർമ്മയും മായങ്ക് അഗർവാളും ചേർന്ന് നൽകിയത്. 174 പന്ത് നേരിട്ട രോഹിത് 115 റൺസെടുത്തിട്ടുണ്ട്. അഞ്ച് സിക്സറും 12 ബൌണ്ടറികളും ഉൾപ്പെടുന്നതായിരുന്നു രോഹിതിന്‍റെ ഇന്നിംഗ്സ്. 183 പന്ത് നേരിട്ട മായങ്ക് അഗർവാൾ 84 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയാണ്.

ഓപ്പണറായി രോഹിത് ശർമ്മ തിളങ്ങിയില്ല; സന്നാഹമത്സരത്തിൽ 'ഡക്ക്' ആയി പുറത്ത്

മഴ കാരണം 59.1 ഓവർ മാത്രമാണ് ആദ്യദിനം കളിക്കാനായത്. ഹനുമാ വിഹാരി, വൃദ്ധിമാൻ സാഹ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കാൻ ഇറങ്ങിയത്. ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷമി, ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യയുടെ ബൌളിങ് ആക്രമണം നയിക്കുന്നത്.
First published: October 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...