• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

India Vs South Africa T20: കോഹ്ലി നയിച്ചു; ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

ഈ ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി

news18-malayalam
Updated: September 18, 2019, 10:18 PM IST
India Vs South Africa T20: കോഹ്ലി നയിച്ചു; ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം
Dhawan-Kohli
  • Share this:
മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം. നായകൻ വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് അനായസജയം സമ്മാനിച്ചത്. 150 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇന്ത്യ ആറു പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. 52 പന്ത് നേരിട്ട വിരാട് കോഹ്ലി പുറത്താകാതെ 72 റൺസെടുത്തു. നാല് ബൌണ്ടറികളും മൂന്നു സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. 40 റൺസെടുത്ത ശിഖർ ധവാനും ഇന്ത്യയ്ക്കുവേണ്ടി തിളങ്ങി. ഈ ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ അഞ്ചിന് 149 റൺസെടുക്കുകയായിരുന്നു. 52 റൺസെടുത്ത നായകൻ ക്വിന്‍റൺ ഡികോക്കും 49 റൺസെടുന്ന ടെംബ ബവുമയുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. 37 പന്ത് നേരിട്ട ഡികോക്ക് എട്ട് ബൌണ്ടറികളുടെ അകമ്പടിയോടെയാണ് 52 റൺസെടുത്തത്. മൂന്ന് ബൌണ്ടറികളും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു ബവുമയുടെ ഇന്നിംഗ്സ്. ഇന്ത്യയ്ക്കുവേണ്ടി ദീപക് ചഹാർ രണ്ടു വിക്കറ്റെടുത്തപ്പോൾ നവ്ദീപ് സെയ്നി, ഹർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റെടുത്തു.

India vs South Africa: മത്സരത്തിൽ വഴിത്തിരിവായി വിരാട് കോഹ്ലിയുടെ സൂപ്പർമാൻ ക്യാച്ച്!

അടുത്തവർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ലോക ടി20 ചാംപ്യൻഷിപ്പിനുള്ള തയ്യാറെടുപ്പായാണ് ഇപ്പോഴത്തെ പരമ്പരയെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും കാണുന്നത്.
First published: September 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...