• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

India Vs South Africa T20:ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 150 റൺസ് വിജയലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ അഞ്ചിന് 149 റൺസെടുക്കുകയായിരുന്നു

cricketnext
Updated: September 18, 2019, 9:29 PM IST
India Vs South Africa T20:ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 150 റൺസ് വിജയലക്ഷ്യം
India's cricket team captain Virat Kohli takes a catch to dismiss South Africa's Quinton de Kock during the second Twenty20 international cricket match of a three-match series between India and South Africa at Punjab Cricket Association Stadium in Mohali on September 18, 2019. (Photo by Sajjad HUSSAIN / AFP) / IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE
  • Cricketnext
  • Last Updated: September 18, 2019, 9:29 PM IST IST
  • Share this:
മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 150 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ അഞ്ചിന് 149 റൺസെടുക്കുകയായിരുന്നു. 52 റൺസെടുത്ത നായകൻ ക്വിന്‍റൺ ഡികോക്കും 49 റൺസെടുന്ന ടെംബ ബവുമയുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്.

37 പന്ത് നേരിട്ട ഡികോക്ക് എട്ട് ബൌണ്ടറികളുടെ അകമ്പടിയോടെയാണ് 52 റൺസെടുത്തത്. മൂന്ന് ബൌണ്ടറികളും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു ബവുമയുടെ ഇന്നിംഗ്സ്. ഇന്ത്യയ്ക്കുവേണ്ടി ദീപക് ചഹാർ രണ്ടു വിക്കറ്റെടുത്തപ്പോൾ നവ്ദീപ് സെയ്നി, ഹർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റെടുത്തു.

ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. അടുത്തവർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ലോക ടി20 ചാംപ്യൻഷിപ്പിനുള്ള തയ്യാറെടുപ്പായാണ് ഇപ്പോഴത്തെ പരമ്പരയെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും കാണുന്നത്.
First published: September 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...