• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദക്ഷിണാഫ്രിക്കയെ വീണ്ടും എറിഞ്ഞിട്ടു; പുനെ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം, പരമ്പര

326 റൺസ് ഒന്നാമിന്നിംഗ്സ് ലീഡ് വഴങ്ങി നാലാംദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 189 റൺസിന് പുറത്താകുകയായിരുന്നു

News18 Malayalam | news18-malayalam
Updated: October 13, 2019, 3:40 PM IST
ദക്ഷിണാഫ്രിക്കയെ വീണ്ടും എറിഞ്ഞിട്ടു; പുനെ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം, പരമ്പര
The-Indian-team
  • Share this:
പൂനെ: ഇന്ത്യൻ ബൌളർമാർ ആഞ്ഞടിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര ഒരിക്കൽക്കൂടി തകർന്നടിഞ്ഞു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഒരു ഇന്നിംഗ്സിനും 137 റൺസിനും തകർത്ത് ഇന്ത്യ പരമ്പര ഉറപ്പാക്കി. 326 റൺസ് ഒന്നാമിന്നിംഗ്സ് ലീഡ് വഴങ്ങി നാലാംദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 189 റൺസിന് പുറത്താകുകയായിരുന്നു. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഒരു മത്സരം ശേഷിക്കെ ഇന്ത്യ 1-0ന് മുന്നിലാണ്.

സ്കോർ- ഇന്ത്യ അഞ്ചിന് 601, ദക്ഷിണാഫ്രിക്ക 275 & 189

48 റൺസെടുത്ത ഡീൻ എൽഗാറും 37 റൺസെടുത്ത വെറോൺ ഫിലാൻഡറും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്കുവേണ്ടി ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതമെടുത്തു. ആർ അശ്വിൻ രണ്ട് വിക്കറ്റും ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

നായകൻ വിരാട് കോഹ്ലിയുടെ(പുറത്താകാതെ 254) ഇരട്ടസെഞ്ച്വറിയും മായങ്ക് അഗർവാളിന്‍റെ(108) സെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് ആദ്യ ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ സമ്മാനിച്ചത്. രവീന്ദ്ര ജഡേജ 91 റൺസെടുത്തു. നാലു വിക്കറ്റെടുത്ത അശ്വിനും മൂന്നു വിക്കറ്റെടുത്ത ഉമേഷ് യാദവും ചേർന്ന് ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിംഗ്സിൽ 275 റൺസിൽ ഒതുക്കി. ഇതോടെയാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ മേൽക്കൈ ലഭിച്ചത്.

വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 203 റൺസിന് ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തെ മത്സരം ഒക്ടോബർ 19 മുതൽ 23 വരെ റാഞ്ചിയിൽ നടക്കും.
First published: October 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...