• HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs South Africa: രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം

India Vs South Africa: രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം

അടുത്തവർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ലോക ടി20 ചാംപ്യൻഷിപ്പിനുള്ള തയ്യാറെടുപ്പായാണ് ഇപ്പോഴത്തെ പരമ്പരയെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും കാണുന്നത്.

  • Last Updated :
  • Share this:
    മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ആറു റൺസെടുത്ത ഓപ്പണർ റീസ ഹെൻഡ്രിക്ക്സിന്‍റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ദീപക് ചഹാറിനാണ് വിക്കറ്റ്

    25 റൺസോടെ നായകൻ ക്വിന്‍റൺ ഡികോക്കും റൺസൊന്നുമെടുക്കാതെ ടെംബ ബവുമയുമാണ് ക്രീസിൽ.

    ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. അടുത്തവർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ലോക ടി20 ചാംപ്യൻഷിപ്പിനുള്ള തയ്യാറെടുപ്പായാണ് ഇപ്പോഴത്തെ പരമ്പരയെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും കാണുന്നത്.
    First published: