നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC World Cup 2019: ബൂമ്ര 'ആഞ്ഞുവീശുന്നു'; പ്രോട്ടീസിന് രണ്ടാം വിക്കറ്റ് നഷ്ടം

    ICC World Cup 2019: ബൂമ്ര 'ആഞ്ഞുവീശുന്നു'; പ്രോട്ടീസിന് രണ്ടാം വിക്കറ്റ് നഷ്ടം

    ആദ്യ വിക്കറ്റും ബൂമ്ര തന്നെയാണ് സ്വന്തമാക്കിയത്

    bumrah

    bumrah

    • Last Updated :
    • Share this:
      സതാംപ്ടണ്‍: ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 10 റണ്‍സെടുത്ത ക്വിന്റണ്‍ ഡീകോക്കിനെ ജസ്പ്രീത് ബൂമ്രയാണ് വീഴ്ത്തിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് ക്യാച്ച് നല്‍കിയാണ് ഡീകോക്കിന്റെ മടക്കം. നേരത്തെ ആദ്യ വിക്കറ്റും ബൂമ്ര തന്നെയാണ് സ്വന്തമാക്കിയത്.

      ഹാഷിം അംലയെ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചായിരുന്നു ബൂമ്രയുടെ ആദ്യ വിക്കറ്റ്. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോഴാണ് പ്രോട്ടീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടാം വിക്കറ്റ് വീണത് 24 റണ്‍സിനും. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 6.2 ഓവറില്‍ 26 ന് 2 എന്ന നിയിലാണ് ദക്ഷിണാഫ്രിക്ക.

      Also Read: ICC World Cup 2019: അംലയെ വീഴ്ത്തി ഇന്ത്യ തുടങ്ങി; ആദ്യ വിക്കറ്റ് ബൂമ്രയ്ക്ക്

      പരുക്കില്‍ നിന്ന് മോചിതനായ കേദാര്‍ ജാദവിനെു ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങിയത്. ജാദവ് തിരിച്ചെത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കാണ് പുറത്തിരുന്നത്.

      First published: