നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇരട്ട പ്രഹരവുമായി ചാഹല്‍; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പിടിമുറുക്കുന്നു

  ഇരട്ട പ്രഹരവുമായി ചാഹല്‍; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പിടിമുറുക്കുന്നു

  ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 20 ഓവറില്‍ 80 ന് 4 എന്ന നിലയിലാണ് പ്രോട്ടീസ്

  chahal

  chahal

  • Last Updated :
  • Share this:
   സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കുന്നു. വാന്‍ ഡെര്‍ ഡുസന്റെ മിഡില്‍ സ്റ്റംപ് പിഴുത് യൂസവേന്ദ്ര ചാഹലാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായ മൂന്നാം വിക്കറ്റ് സമ്മാനിച്ചത്. 37 പന്തില്‍ 22 റണ്‍സെടുത്താണ് ഡുസന്‍ മടങ്ങിയത്. തൊട്ടുപിന്നാലെ ഡു പ്ലെസിസിനെയും ചാഹല്‍ ബൗള്‍ഡ് ചെയ്ത് വിക്കറ്റ് നേട്ടം രണ്ടാക്കി ഉയര്‍ത്തി.

   54 പന്തില്‍ 38 റണ്‍സെടത്ത ഡു പ്ലെസി നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് മടങ്ങിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 20 ഓവറില്‍ 80 ന് 4 എന്ന നിലയിലാണ് പ്രോട്ടീസ്. നേരത്തെ ബൂമ്രയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരെ മടക്കിയത്.

   Also Read:  'ബൂമ്ര ആള് വേറെ ലെവലാ'; അംലയുടെ വിക്കറ്റ് താരത്തിന് സമ്മാനിച്ചത് ഈ നേട്ടം

   സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോഴാണ് പ്രോട്ടീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടാം വിക്കറ്റ് വീണത് 24 റണ്‍സിനും. പരുക്കില്‍ നിന്ന് മോചിതനായ കേദാര്‍ ജാദവിനെു ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങിയത്. ജാദവ് തിരിച്ചെത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കാണ് പുറത്തിരുന്നത്.
   First published: