• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World Cup 2019: നാലാം നമ്പറില്‍ രാഹുല്‍ തന്നെ; കേദാര്‍ ജാദവും ഭൂവിയും ടീമില്‍; ടീമുകളുടെ ആദ്യ ഇലവന്‍

ICC World Cup 2019: നാലാം നമ്പറില്‍ രാഹുല്‍ തന്നെ; കേദാര്‍ ജാദവും ഭൂവിയും ടീമില്‍; ടീമുകളുടെ ആദ്യ ഇലവന്‍

നാലാം നമ്പറില്‍ കെഎല്‍ രാഹുല്‍ തന്നെയാകും ഇന്നത്തെ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങുക

india

india

  • Last Updated :
  • Share this:
    സതാംപ്ടണ്‍: ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ടീമില്‍ കേദാര്‍ ജാദവ് ഇടംപിടിച്ചു. പരുക്കില്‍ നിന്ന് മോചിതനായ താരം തിരിച്ചെത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കാണ് പുറത്തിരുന്നത്. ബൗളിങ് ഡിപ്പാര്‍ട്‌മെന്റില്‍ മുഹമ്മദ് ഷമിയ്ക്ക് പകരം ഭൂവനേശ്വര്‍ കുമാറിന് തന്നെ ഇന്ത്യ അവസരം നല്‍കുകയായിരുന്നു.

    നാലാം നമ്പറില്‍ കെഎല്‍ രാഹുല്‍ തന്നെയാകും ഇന്നത്തെ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങുക. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പരുക്കിന്റെ പിടിയിലായ സ്റ്റെയിനിന് ഇന്നും അവസരം ലഭിച്ചില്ല.

    ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, എം.എസ്. ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര



    ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം അംല, ഡു പ്ലെസ്സിസ്, വാന്‍ ഡെര്‍ ഡുസ്സന്‍, ഡേവിഡ് മില്ലര്‍, ജെ.പി ഡൂമിനി, ഫെഹ്ലുക്വായോ, ക്രിസ് മോറിസ്, കഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍, തബ്രെയ്സ് ഷംസി.



    First published: