നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC World Cup 2019: ടോസ് ജയം ദക്ഷിണാഫ്രിക്കയ്ക്ക്; കോഹ്‌ലിപ്പടയ്ക്ക് ബോളിങ്ങ്

    ICC World Cup 2019: ടോസ് ജയം ദക്ഷിണാഫ്രിക്കയ്ക്ക്; കോഹ്‌ലിപ്പടയ്ക്ക് ബോളിങ്ങ്

    ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിസ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു

    india vs sa

    india vs sa

    • News18
    • Last Updated :
    • Share this:
      സതാംപ്ടണ്‍: ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിരാട് കോഹ്‌ലിയും സംഘവും ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിസ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ മൂന്നാം മത്സരമാണിന്നത്തേത്. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനോടും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോടും പ്രോട്ടീസ് തോല്‍വി വവങ്ങിയിരുന്നു.

      മറുവശത്ത് ആദ്യ മത്സരത്തിനാണ് വിരാട് കോഹ്‌ലിയും സംഘവും കളത്തിലറങ്ങിയിരിക്കുന്ന്. മികച്ച വിജയത്തോടെ കിരീട പ്രതീക്ഷകള്‍ക്ക് ശക്തിയേകാനാകും വിരാടും സംഘവും ലക്ഷ്യമിടുന്നത്. വിരാട് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ലോകകപ്പിലെ ആദ്യ ജയം മാത്രമല്ല ഇന്ന സ്വന്തമാക്കാനുള്ളത്.

      Also Read:  ടീം ഇന്ത്യയുടെ കളിയൊരുക്കം ഇങ്ങനെ

      ക്യാപ്റ്റനെന്ന നിലയില്‍ അമ്പതാം ജയമാണ് വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയെ വീഴ്ത്തി അമ്പത് ജയങ്ങള്‍ സ്വന്തമാക്കിയാല്‍ ഈ പട്ടികയില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവര്‍ക്ക് പിന്നില്‍ നാലാമനായി മാറാനും വിരാടിനു കഴിയും.

      First published:
      )}