ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി ക്യാപ്റ്റനായി തുടരും. വിട്ടുനിൽക്കുകയാണെന്ന് അറിയിച്ച എം എസ് ധോണിയെ പരിഗണിച്ചില്ല. ഋഷഭ് പന്ത് പന്ത് വിക്കറ്റ് കീപ്പറായി തുടരും. മൂന്ന് മത്സരങ്ങളുടെ പരമ്പര ധർമശാലയിൽ സെപ്റ്റംബർ 15 നാണ് തുടങ്ങുന്നത്.
വെസ്റ്റിൻഡീസിനെതിരെ പരമ്പര നേട്ടം സ്വന്തമാക്കിയ ടീമിലെ ഭൂരിഭാഗം പേരെയും നിലനിർത്തി. കായിക ക്ഷമത വീണ്ടെടുത്ത ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ടീമിലിടം നേടിയപ്പോൾ ഭുവനേശ്വർ കുമാറിനെ ഒഴിവാക്കി.
Also Read- കാര്യവട്ടത്ത് ഇന്ത്യ എ ടീമിന് തകർപ്പൻ ജയം; ചഹലിന് 5 വിക്കറ്റ്; അക്സർ പട്ടേൽ കളിയിലെ കേമൻഇന്ത്യൻ ടീം- വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ ചഹാർ, ഖലീൽ അഹമ്മദ്, ദീപക് ചഹാർ, നവദീപ് സൈനി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.