• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SA | ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം; ബോക്സിങ് ഡേ ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കില്ല - റിപ്പോർട്ട്

IND vs SA | ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം; ബോക്സിങ് ഡേ ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കില്ല - റിപ്പോർട്ട്

രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ എന്തെങ്കിലും മാറ്റം ഉടനുണ്ടാകുമോ എന്ന് നിരീക്ഷിക്കുകയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക

  • Share this:
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ (India's Tour of South Africa) ആദ്യ ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡിന്റെ (Covid -19) പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron) രാജ്യത്ത് പടരുന്ന സാഹര്യത്തില്‍ മത്സരത്തിന്‍റെ ടിക്കറ്റ് വില്പന ക്രിക്കറ്റ് സൗത്താഫ്രിക്ക (Cricket South Africa). നടത്തിയേക്കില്ലെന്ന് ആഫ്രിക്കന്‍ പത്രമായ റാപ്പോർട്ടിന്റെ (Rapport) റിപ്പോര്‍ട്ടില്‍ പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തു. നിലവിലെ സാഹചര്യത്തില്‍ മത്സരത്തിന് പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെട്ട 2,000 കാണികൾക്ക് മാത്രമായിരിക്കും പ്രവേശനമെന്നാണ് സൂചന.

രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ എന്തെങ്കിലും മാറ്റം ഉടനുണ്ടാകുമോ എന്ന് നിരീക്ഷിക്കുകയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക. ഡിസംബര്‍ 26ന് ബോക്സിങ് ഡേയിൽ (Boxing Day) സെഞ്ചൂറിയനിൽ (Centurion) നടക്കുന്ന ടെസ്റ്റ് മത്സരത്തിലൂടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തുടക്കമാകുന്നത്. ഒന്നാം ടെസ്റ്റിന്റേതിന് പുറമെ ജനുവരി മൂന്നിന് വാൻഡറേഴ്‌സില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റിന്‍റെ ടിക്കറ്റ് വില്‍പനയും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇക്കാര്യം വാൻഡറേഴ്‌സ് സ്റ്റേഡിയം അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ടിക്കറ്റ് വില്‍പന സംബന്ധിച്ച് കൂടുതല്‍ അറിയിപ്പുകള്‍ പിന്നാലെയുണ്ടാകും.

അതേസമയം പര്യടനത്തിനായി ഡിസംബര്‍ 16ന് ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യന്‍ ടീം കർശന ബയോ - ബബിൾ സംവിധാനത്തിലാണ് കഴിയുന്നത്. പര്യടനത്തിനുള്ള പരിശീലന സെഷനുകളും ഇന്ത്യൻ സംഘം ആരംഭിച്ച് കഴിഞ്ഞു.


Also read-India vs South Africa| സെഞ്ചൂറിയനിൽ വിരാട് കോഹ്ലിയും സംഘവും പരിശീലനത്തിനിറങ്ങി; നിർദേശങ്ങൾ നൽകി രാഹുൽ‌ ദ്രാവിഡ്

ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിന് എത്തിയ ഇന്ത്യൻ സംഘം ഇതുവരെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന നാണക്കേട് മറികടക്കാനാണ് ഇറങ്ങുന്നത്. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന് പകരക്കാരനായി ഇന്ത്യൻ എ ടീം ക്യാപ്റ്റൻ പ്രിയങ്ക് പഞ്ചലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത്തിന്‍റെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.

Also read- Team India | പരസ്പരം പോരാടി ദ്രാവിഡും കോഹ്‌ലിയും; ഇന്ത്യൻ ടീമിന്റെ രസകരമായ പരിശീലന സെഷൻ - വീഡിയോ

ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡ്

വിരാട് കോഹ്ലി (ക്യാപ്റ്റന്‍), പ്രിയങ്ക് പഞ്ചല്‍, കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റൻ), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷാർദുൽ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.
Published by:Naveen
First published: