റാഞ്ചി: ഏകദിനത്തിൽ രണ്ടുതവണ ഇരട്ടസെഞ്ച്വറി നേടിയിട്ടുള്ള രോഹിത് ശർമ്മ ടെസ്റ്റിൽ ആദ്യ ഇരട്ടസെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിതിന്‍റെ ഇരട്ടസെഞ്ച്വറിയുടെയും ആജിൻക്യ രഹാനെയുടെ സെഞ്ച്വറിയുടെയും മികവിൽ ഇന്ത്യ മികച്ച സ്കോറിലെത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ അഞ്ചിന് 413 റൺസ് എന്ന നിലയിലാണ്.
212 റൺസെടുത്ത രോഹിത് ശർമ്മ റബാഡയുടെ പന്തിൽ പുറത്താകുകയായിരുന്നു. 255 പന്ത് നേരിട്ട രോഹിത് 28 ഫോറും ആറ് സിക്സറുകളും പറത്തിയാണ് 212 റൺസെടുത്തത്. നാലാം വിക്കറ്റിൽ ആജിൻക്യ രഹാനെയ്ക്കൊപ്പം ചേർന്ന് 267 റൺസ് കൂട്ടിച്ചേർക്കാനും രോഹിത് ശർമ്മയ്ക്ക് സാധിച്ചു. 192 പന്തിൽ 115 റൺസെടുത്ത രഹാനെയുടെ പതിനൊന്നാമത്തെ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്.
അഞ്ചാം നമ്പരിൽ ബാറ്റുചെയ്ത് ഏറ്റവുമധികം സെഞ്ച്വറി നേടിയിട്ടുള്ള ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ പോളി ഉമ്രിഗർക്കൊപ്പം രണ്ടാമതെത്താനും രഹാനെയ്ക്ക് സാധിച്ചു. അഞ്ചാം നമ്പരിൽ എട്ടാം സെഞ്ച്വറിയാണ് രഹാനെ നേടിയത്. 15 സെഞ്ച്വറി നേടിയിട്ടുള്ള അസ്ഹറുദ്ദീനാണ് ഇക്കാര്യത്തിൽ ഒന്നാമത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.