വിശാഖപട്ടണം: ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ മണ്ണിൽ പരാജയത്തിന്റെ രുചിയറിഞ്ഞ് ദക്ഷിണാഫ്രിക്കൻ ടീം. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തില്‍ 203 റണ്സിനാണ്ദക്ഷിണാഫ്രിക്ക തോല്‍വിയറിഞ്ഞത്. നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ, അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുമാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.
ആദ്യ ഇന്നിങ്സില്‍ 431 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 191 റണ്‍സിന് പുറത്തായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയിലാണ് അവസാന ദിവസം ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചത്. ഡീന്‍ എല്‍ഗര്‍ (2), ത്യൂനിസ് ഡി ബ്രുയ്ന് (10), ടെംബ ബാവുമ (0), ക്വിന്റന്‍ ഡികോക്ക് (0), തെംബ ബാവുമ (0), വെര്‍നോണ്‍ ഫിലാന്‍ഡര്‍ (0), കേശവ് മഹാരാജ് (0) എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി.
ഡെന്‍ പിയറ്റ്(56)- മുത്തുസ്വാമി (49) എന്നിവർ ഇന്ത്യയ്ക്ക് വെല്ലിവിളിയുയർത്തി. ഒമ്പതാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഇവര്‍ 91 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ട്കെട്ടാണ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.