ഓൾറൗണ്ട് മികവിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

19ാം ഓവറിൽ മൂന്നു വിക്കറ്റ് പിഴുത ഷാർദുൽ താക്കൂറിന്റെ പ്രകടനമാണ് ശ്രീലങ്കക്ക് തിരിച്ചടിയായത്

News18 Malayalam | news18-malayalam
Updated: January 7, 2020, 10:24 PM IST
ഓൾറൗണ്ട് മികവിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
ശ്രേയസ് അയ്യർ
  • Share this:
ഇൻഡോർ: ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. 143 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ സ്കോർ മറികടന്നു. 32 പന്തിൽ 45 റൺസെടുത്ത കെ എൽ രാഹുലും 29 പന്തിൽ 32 റൺസെടുത്ത ശിഖർ ധവാനും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ശ്രേയസ് അയ്യർ 26 പന്തിൽ 34 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ വിരാട് കോലിയും (17 പന്തിൽ 30) റിഷഭ് പന്തും (1) പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരംഗ രണ്ടും ലഹിരു കുമാര ഒന്നും വിക്കറ്റ് നേടി.

ഗുവാഹത്തിയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഈ മാസം 10ന് പൂനെയിലാണ് പരമ്പരയിലെ അവസാന മത്സരം.

143 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ലോകേഷ് രാഹുലും ശിഖർ ധവാനും ചേർന്ന് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്. രോഹിത് ശർമയുടെ അഭാവം അറിയിക്കാതെ ഇന്നിങ്സ് കെട്ടിപ്പടുത്ത ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്തു. കൂട്ടത്തിൽ കൂടുതൽ ആക്രമണോത്സുകത കാട്ടിയ രാഹുലാണ് ആദ്യം പുറത്തായത്. 32 പന്തിൽ ആറു ഫോറുകൾ സഹിതം 45 റൺസെടുത്ത രാഹുലിന് അമിതാവേശമാണ് വിനയായത്. വാനിന്ദു ഹസരംഗയുടെ പന്ത് അതിർത്തി കടത്താനായി ക്രീസ് വിട്ടിറങ്ങിയ രാഹുൽ ക്ലീൻ ബൗൾഡായി. ധവാനൊപ്പം 55 പന്ത് ക്രീസിൽനിന്ന രാഹുൽ, ഓപ്പണിങ് വിക്കറ്റിൽ 71 റൺസും കൂട്ടിച്ചേർത്തു. സ്കോർ 86ൽ എത്തിയപ്പോൾ ധവാനും മടങ്ങി. ഹസരംഗയുടെ തന്നെ പന്തിൽ എൽബിയിൽ കുരുങ്ങി പുറത്താകുമ്പോൾ ധവാന്റെ സമ്പാദ്യം 29 പന്തിൽ രണ്ടു ഫോറുകൾ സഹിതം 32 റൺസ്.

Also Read- വീണ്ടും നിരാശപ്പെടുത്തി കേരളം; രഞ്ജിയിൽ ഹൈദരാബാദിനോടും തോറ്റു

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 142 റൺസെടുത്തത്. ഭേദപ്പെട്ട നിലയിലായിരുന്ന ശ്രീലങ്കയ്ക്ക് 19ാം ഓവറിൽ മൂന്നു വിക്കറ്റ് പിഴുത ഷാർദുൽ താക്കൂറിന്റെ പ്രകടനമാണ് തിരിച്ചടിയായത്. നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങിയാണ് താക്കൂർ മൂന്നു വിക്കറ്റ് പിഴുതത്. ബുമ്ര എറിഞ്ഞ അവസാന ഓവറിലെ അവസാന മൂന്നു പന്തുകൾ ഫോർ പായിച്ച് വാനിന്ദു ഹസരംഗയാണ് ലങ്കൻ സ്കോർ 142ൽ എത്തിച്ചത്. 28 പന്തിൽ മൂന്നു സിക്സുകൾ സഹിതം 34 റണ്‍സെടുത്ത കുശാൽ പെരേരയാണ് സന്ദർശകരുടെ ടോപ് സ്കോറർ. ലങ്കൻ ഇന്നിങ്സിൽ ആകെ പിറന്നതും മൂന്നു സിക്സറുകളായിരുന്നു.

ഓപ്പണർമാരായ ധനുഷ്ക ഗുണതിലക (21 പന്തിൽ 20), ആവിഷ്ക ഫെർണാണ്ടോ (16 പന്തിൽ 22), ഒഷാഡ ഫെർണാണ്ടോ (ഒൻപതു പന്തിൽ 10), ഭാനുക രജപക്ഷെ (12 പന്തിൽ ഒൻപത്), ദസൂൺ ഷാനക (എട്ടു പന്തിൽ ഏഴ്), ധനഞ്ജയ ഡിസിൽവ (13 പന്തിൽ 17), ഇസൂരു ഉഡാന (ആറു പന്തിൽ നാല്), ക്യാപ്റ്റൻ ലസിത് മലിംഗ (0) എന്നിവരാണ് പുറത്തായ മറ്റു ശ്രീലങ്കൻ താരങ്ങൾ. വാനിന്ദു ഹസരംഗ 10 പന്തിൽ 16 റൺസോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി താക്കൂറിനു പുറമെ കുൽദീപ് യാദവ്, നവ്ദീപ് സെയ്നി എന്നിവർ രണ്ടും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.IndiaIndia-SrilankaT20s

 
Published by: Rajesh V
First published: January 7, 2020, 10:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading