ശ്രീലങ്കക്കെതിരായ മൂന്നാം ടി20: സഞ്ജു സാംസൺ ടീമിൽ; ഇന്ത്യക്ക് ബാറ്റിങ്

ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചാണ് സ‍ഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്.

News18 Malayalam | news18-malayalam
Updated: January 10, 2020, 7:13 PM IST
ശ്രീലങ്കക്കെതിരായ മൂന്നാം ടി20: സഞ്ജു സാംസൺ ടീമിൽ; ഇന്ത്യക്ക് ബാറ്റിങ്
sanju
  • Share this:
പൂനെ: മലയാളി ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം. നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ജഴ്സിയണിയും. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ നിരയിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ ഉൾപ്പെടുത്തി. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചാണ് സ‍ഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. ശിവം ദുബെയ്ക്കു പകരം മനീഷ് പാണ്ഡെയും കുൽദീപ് യാദവിനു പകരം യുസ്‌വേന്ദ്ര ചഹലും ഇന്നത്തെ മത്സരത്തിൽ കളിക്കും.

ടോസ് നേടിയ ശ്രീലങ്കൻ നായകൻ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യ പരമ്പര സ്വന്തമാക്കും.

Also Read- ഫിലാൻഡർക്ക് 'തെറിയഭിഷേകം: ബട് ലർ കുരുക്കിൽ

രണ്ട് മാറ്റങ്ങളോടെയാണ് ശ്രീലങ്ക ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ഇസൂര ഉഡാനയ്ക്കു പകരം എയ്ഞ്ചലോ മാത്യൂസും ലക്ഷൻ സന്ദാകനും ടീമിലെത്തി. പരുക്കിനുശേഷം ടീമിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുമ്രയിലാണ് എല്ലാ കണ്ണുകളും. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ബൂമ്രക്ക് താളം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല.

ബാറ്റ്സ്മാൻമാരുടെ പറുദീസയായ ഇൻഡോറിലെ വിക്കറ്റിൽ ദയനീയ പ്രകടനമായിരുന്നു ലങ്കൻ ബാറ്റിങ് നിരയുടേത്. ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നൽകിയിട്ടും മത്സരം മുന്നോട്ടു കൊണ്ടുപോകാൻ മധ്യനിരയിൽ പരിയചസമ്പത്തുള്ള താരങ്ങളില്ലാത്തതു ലങ്കയ്ക്കു തലവേദനയാണ്. 16 മാസത്തിനുശേഷം ടീമിൽ തിരിച്ചെത്തിയ മുൻ ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസ് ഇന്നിറങ്ങുന്നത് ശ്രീലങ്കൻ നിരയിൽ ആത്മവിശ്വാസം ഉയർത്തും.

ഇന്ത്യൻ ടീം: കെ എൽ രാഹുൽ, ശിഖർ ധവാൻ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, സഞ്ജു സാംസൺ, വാഷിംട്ഗൺ സുന്ദർ, ഷാർദൂൽ താക്കൂർ, ചാഹൽ, ജസ്പ്രീത് ബുമ്ര, നവ്ദീപ് സൈനി
First published: January 10, 2020, 7:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading