അഹമ്മദാബാദ്: ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ഫുട്ബോളില്‍ ആദ്യ കളിയില്‍ ഇന്ത്യക്ക് തോല്‍വി. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് നിലവിലെ ജേതാക്കളായ ഇന്ത്യയെ താജിക്കിസ്താന്‍ പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളില്‍ മുന്നിട്ടുനിന്നശേഷം രണ്ടാം പകുതിയുടെ 20 മിനിറ്റിനുള്ളില്‍ നാല് ഗോള്‍ വഴങ്ങിയായിരുന്നു താജികിസ്താനെതിരെ ഇന്ത്യയുടെ പരാജയം.
4 (പെനാല്‍റ്റി), 41 മിനിറ്റുകളിലായിരുന്നു ചേത്രിയുടെ ഗോളുകള്‍. 56, 58, 71, 75 മിനിറ്റുകളില്‍ ഗോളടിച്ച് താജികിസ്താന്‍ വിജയിച്ചു.
പരിചയസമ്പന്നരായ സന്ദേശ് ജിങ്കാനും അനസ് എടത്തൊടികയുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Football, Indian football, Indian football Team, Sunil chetri