HOME /NEWS /Sports / സഞ്ജു സാംസൺ ഇല്ല; ടോസ് ഇന്ത്യക്ക്; വിൻഡീസിന് ബാറ്റിംഗ്

സഞ്ജു സാംസൺ ഇല്ല; ടോസ് ഇന്ത്യക്ക്; വിൻഡീസിന് ബാറ്റിംഗ്

വിരാട് കോഹ്ലി

വിരാട് കോഹ്ലി

മനീഷ് പാണ്ഡെ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരും പതിനൊന്നംഗ ടീമിലില്ല

  • Share this:

    ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി 20യിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയില്ല.

    രോഹിത് ശർമക്കൊപ്പം കെ എൽ രാഹുൽ ഓപ്പണറാകും. മനീഷ് പാണ്ഡെ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരും പതിനൊന്നംഗ ടീമിലില്ല. ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തി. ട്വന്‍റി 20 റാങ്കിംഗില്‍ ഇന്ത്യ അഞ്ചാമതും വിന്‍ഡീസ് പത്താം സ്ഥാനത്തുമാണ്.

    മുൻ ട്വന്റി20 ലോക ജേതാക്കളായ വെസ്റ്റിൻഡീസും ഇന്ത്യയും ഏറ്റുമുട്ടുമ്പോൾ ലോകകപ്പിന് മുന്നോടിയായുള്ള സാംപിൾ വെടിക്കെട്ടാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം എട്ടിന് തിരുവനന്തപുരത്തും മൂന്നാമത്തേതു 11നു മുംബൈയിലും നടക്കും. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽനിന്നു വിട്ടുനിന്ന വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തേക്കു തിരിച്ചെത്തിക്കഴിഞ്ഞു.

    Also Read- ബുമ്രയെ ശിശുവെന്ന് പരിഹസിച്ച അബ്ദുൾ റസാഖിന് ഇർഫാൻ പഠാന്റെ മറുപടി

    മികച്ച പ്രകടനവുമായി കളം നിറയുമ്പോഴും ട്വന്റി20 റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം, നിലവിലെ ലോകചാമ്പ്യൻമാരായ വിൻഡീസ് റാങ്കിങ്ങിൽ 10മതാണ് അവർ. ഇതുവരെ നേർക്കുനേരെത്തിയതിൽ എട്ടു തവണ ഇന്ത്യ ജയിച്ചു. വിൻഡീസ് അഞ്ചു വിജയങ്ങൾ നേടി.

    ഇന്ത്യൻ ടീം- Rohit Sharma, Lokesh Rahul, Virat Kohli(c), Shreyas Iyer, Rishabh Pant(w), Shivam Dube, Washington Sundar, Ravindra Jadeja, Bhuvneshwar Kumar, Deepak Chahar, Yuzvendra Chahal

    വെസ്റ്റ് ഇൻഡീസ് ടീം- Lendl Simmons, Evin Lewis, Brandon King, Shimron Hetmyer, Kieron Pollard (c), Denesh Ramdin(w), Jason Holder, Khary Pierre, Sheldon Cottrell, Kesrick Williams, Hayden Walsh

    First published:

    Tags: India Vs West Indies, Rishabh Pant, Sanju v samson, T20 World Cup, Virat kohli