ആദ്യം എറിഞ്ഞിട്ടു, പിന്നെ വിറച്ചു, ഒടുവിൽ ജയം

News18 Malayalam
Updated: November 4, 2018, 10:50 PM IST
ആദ്യം എറിഞ്ഞിട്ടു, പിന്നെ വിറച്ചു, ഒടുവിൽ ജയം
karthik
  • Share this:
കൊൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് വിജയം. 13 പന്തുകൾ ബാക്കിനിൽക്കെ വിൻഡീസ് ഉയർത്തിയ 110 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നു. വെസ്റ്റ് ഇൻഡീസിനെ ചെറിയ സ്കോറിൽ ഒതുക്കിയതോടെ ഇന്ത്യയുടെ ജയം എളുപ്പമാകുമെന്നാണ് കാണികൾ കരുതിയത്. എന്നാൽ, മുൻനിര ബാറ്റ്സ്മാൻമാർ കൂടാരം കയറിയതോടെ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 34 പന്തുകളിൽ 31 റൺസെടുത്ത ദിനേഷ് കാർത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്രുനാൽ പാണ്ഡ്യ 9 പന്തിൽ 21 റൺസെടുത്ത് പുറത്താകാതെ നിന്നു.

അമേരിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മുൻ ഇന്ത്യൻ താരം

വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 110 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമ ആറ് പന്തിൽ ആറ് റൺസ് മാത്രമെടുത്തു മടങ്ങി. ഒഷെയ്ൻ തോമസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ രാംദിന്‍ ക്യാച്ചെടുത്താണ് രോഹിത് പുറത്തായത്. ധവാനെയും തോമസ് തന്നെ പുറത്താക്കി. 16 റൺസെടുത്ത കെ.എൽ. രാഹുലിനെയും ഒരു റൺസ് മാത്രമെടുത്ത റിഷഭ് പന്തിനെയും കാർലോസ് ബ്രാത്ത്‍വൈറ്റിന്റെ പന്തിൽ ബ്രാവോ ക്യാച്ചെടുത്തു. ഇതോടെ ഇന്ത്യ അപകടം മണത്തുതുടങ്ങി.

ഓസ്ട്രേലിയയിൽ കോഹ്ലിക്കും കൂട്ടർക്കും ബീഫ് വേണ്ട

പിന്നാലെ എത്തിയ കെ.എൽ രാഹുൽ 16 റൺസെടുത്ത് മടങ്ങി. 19 റൺസെടുത്ത മനീഷ് പാണ്ഡെയെ ഖാരി പിയറി പുറത്താക്കി. സ്കോർ 14.6 ഓവറിൽ 83 ൽ നിൽക്കെ ദിനേഷ് കാർത്തിക്കും ക്രുനാൽ പാണ്ഡ്യയും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയ്ക്കു തുണയായത്.

ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇൻഡീസിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനേ സാധിച്ചുള്ളു. കുൽദീപ് യാദവ് ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. 20 പന്തിൽ 27 റൺസെടുത്ത ഫാബിയൻ അലനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്കോറർ. ടോസ് ലഭിച്ച ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
First published: November 4, 2018, 10:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading