ടി20യിലും വിൻഡീസ് തകർച്ച തുടരുന്നു

News18 Malayalam
Updated: November 4, 2018, 8:27 PM IST
ടി20യിലും വിൻഡീസ് തകർച്ച തുടരുന്നു
  • Share this:
കൊൽക്കത്ത: ഇന്ത്യക്കെതിരായ ആദ്യ ടി 20 മത്സരത്തിലും വെസ്റ്റ് ഇൻഡീസിന് തകർച്ച. ആദ്യം ബാറ്റ് ചെയ്യുന്ന വിൻ‍ഡീസ് 16 ഓവറിൽ ഏഴിന് 70 എന്ന നിലയിലാണ്. കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി. ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ക്രുണാൾ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. വിൻഡീസിന് വേണ്ടി പൊള്ളാർഡും ഹോപ്പും 14 റൺസ് വീതം നേടി.

അമേരിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മുൻ ഇന്ത്യൻ താരം

ടോസ് ലഭിച്ച ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിലാണ് മത്സരം. ഇന്ത്യക്കായി ക്രുണാൾ പാണ്ഡ്യ, ഖലീൽ അഹമ്മദ് എന്നിവരുടെ ടി20 അരങ്ങേറ്റത്തിനും കൊൽക്കത്ത വേദിയായി.

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഉപനായകൻ രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്. ഏഷ്യാ കപ്പിൽ കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തതിന്റെ അനുഭവസമ്പത്തിലാണ് ടി20യിൽ വിൻഡീസിനെതിരെ രോഹിത് പടനയിക്കുന്നത്.

രോഹിതിന് പുറമെ, ശിഖർ ധവാൻ,കെ.എൽ രാഹുൽ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്ക്, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ ഇന്ത്യൻ നിരയിലുണ്ട്. മഹേന്ദ്ര സിങ് ധോണി ഇല്ലാതെ കളിക്കുന്ന ടി20 പോരാട്ടത്തിൽ പന്താണ് വിക്കറ്റ് കീപ്പർ.

കാർലോസ് ബ്രാത്വെയ്റ്റിന്റെ നേതൃത്വത്തിലറങ്ങിയ വിൻഡീസ് നിരയിൽ, ഓഷെയിൻ തോമസ്, ഫാബിയൻ അലൻ,കാരി പിയറി എന്നിവരും അരങ്ങേറ്റം കുറിച്ചു.
First published: November 4, 2018, 8:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading