HOME /NEWS /Sports / രഹാനെക്ക് സെഞ്ചുറി; വിഹാരിക്ക് ഫിഫ്റ്റി; വിൻഡീസിനെതിരെ ഇന്ത്യൻ ലീഡ് 400 കടന്നു

രഹാനെക്ക് സെഞ്ചുറി; വിഹാരിക്ക് ഫിഫ്റ്റി; വിൻഡീസിനെതിരെ ഇന്ത്യൻ ലീഡ് 400 കടന്നു

സെഞ്ചുറി കുറിച്ചതിന് പിന്നാലെ രഹാനെ (102) പുറത്തായി

സെഞ്ചുറി കുറിച്ചതിന് പിന്നാലെ രഹാനെ (102) പുറത്തായി

സെഞ്ചുറി കുറിച്ചതിന് പിന്നാലെ രഹാനെ (102) പുറത്തായി

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. ഏറ്റവും ഒടുവിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് എന്ന നിലയിലാണ്. 409 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.

    സെഞ്ചുറിനേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും 86 റൺസുമായി പുറത്താകാതെ നിൽ‌ക്കുന്ന ഹനുമാ വിഹാരിയുടെയും ഇന്നിങ്സുകളാണ് ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചത്. ആറ് റൺസുമായി ഋഷഭ് പന്താണ് വിഹാരിക്കൊപ്പം ക്രീസിലുള്ളത്.

    ടെസ്റ്റിലെ തന്റെ 10-ാം സെഞ്ചുറി കുറിച്ചതിന് പിന്നാലെ രഹാനെ (102) പുറത്തായി. 235 പന്തില്‍ നിന്നായിരുന്നു രഹാനെയുടെ സെഞ്ചുറി. 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വിക്കറ്റാണ് നാലാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. കോഹ്ലിയെ റോസ്റ്റണ്‍ ചേസ് പുറത്താക്കി. നാലാം വിക്കറ്റില്‍ രഹാനെ - കോഹ്ലി സഖ്യം 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

    രഹാനെയ്‌ക്കൊപ്പം 80 റണ്‍സുമായി ഹനുമ വിഹാരിയാണ് ക്രീസില്‍. അഞ്ചാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 133 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് മൂന്നു വിക്കറ്റ് വീഴ്ത്തി. കെ.എല്‍. രാഹുല്‍ (85 പന്തില്‍ നിന്ന് 38 റണ്‍സ്), മായങ്ക് അഗര്‍വാള്‍ (43 പന്തില്‍ നിന്ന് 16 റണ്‍സ്), ചേതേശ്വര്‍ പൂജാര (53 പന്തില്‍ നിന്ന് 25 റണ്‍സ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

    നേരത്തെ, അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയുടെ മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ, വെസ്റ്റിന്‍ഡീസിനെ 222 റണ്‍സിന് പുറത്താക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 297ല്‍ അവസാനിച്ചിരുന്നു.

    First published:

    Tags: Ajinkya Rahane (vc), Hanuma Vihari, India, India Vs West Indies, West Indies