തിരുവനന്തപുരം: വിൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. 11 റൺസെടുത്ത ഓപ്പണർ കെ.എൽ രാഹുലിനെ പിയറെ പുറത്താക്കുകയായിരുന്നു. വമ്പനടിക്ക് ശ്രമിച്ച രാഹുലിനെ ഡീപ് ലെഗിൽ ഹെറ്റ്മെയർ പിടികൂടുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിൽ നടന്ന ആദ്യ ടി20 ജയിച്ച ടീമിനെ നിലനിർത്താൻ ഇന്ത്യ തീരുമാനിച്ചതോടെ സ്വന്തം നാട്ടുകാരുടെ മുന്നിൽ സഞ്ജു കളിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ടീമിൽ ഒരു മാറ്റവുമായാണ് വിൻഡീസ് കാര്യവട്ടത്ത് കളിക്കുന്നത്. ദിനേഷ് രാംദിന് പകരം പുരാൻ ടീമിലെത്തി.
ഹൈദരാബാദിൽ നടന്ന ആദ്യ മത്സരം ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചിരുന്നു. ഇന്ന് ജയിക്കാനായാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.