• HOME
  • »
  • NEWS
  • »
  • sports
  • »
  • 'പന്തും രഹാനെയും നയിക്കുന്നു'; ഒന്നാമിന്നിങ്ങ്‌സില്‍ ഇന്ത്യ ലീഡിനരികെ

'പന്തും രഹാനെയും നയിക്കുന്നു'; ഒന്നാമിന്നിങ്ങ്‌സില്‍ ഇന്ത്യ ലീഡിനരികെ

  • Last Updated :
  • Share this:
    ഹൈദരാബാദ്: വിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ലീഡിനരികെ. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ വിന്‍ഡീസ് ഉയര്‍ത്തിയ 311 റണ്‍സ് പിന്തുടരുന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ പൃഥ്വി ഷായുടെയും രഹാനെയുടെയും ഋഷഭ് പന്തിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സിന് കരുത്തായത്.

    174 പന്തുകളില്‍ നിന്ന് 75 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയും 120 പന്തുകളില്‍ നിന്ന് 85 റണ്‍സെടുത്ത ഋഷഭ് പന്തുമാണ് ക്രീസില്‍. രണ്ടാം ടെസ്റ്റ് കളിക്കുന്ന പൃഥ്വി ഷായും (53 പന്തില്‍ നിന്ന് 70 റണ്‍സ് ), നായകന്‍ വിരാട് കോഹ്‌ലിയും (78 പന്തില്‍ നിന്ന് 45 റണ്‍സ്) ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. പൂജാര പത്തും രാഹുല്‍ നാലും റണ്‍സ് നേടി പുറത്തായി.

    'ചെറിയൊരു പഴുത് കിട്ടിയാല്‍ തിരിച്ചടിച്ചിരിക്കും'; ചൈനയ്‌ക്കെതിരായ മത്സരത്തിനു മുമ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ച് സുനില്‍ ഛേത്രി

    അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഷാ അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഹൈദരാബാദിലും ബാറ്റ് വീശിയത്. ഇന്ത്യക്കായ് ടെസ്റ്റ് ക്രിക്കറ്റില്‍ വേഗമേറിയ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ കൗമാര താരമെന്ന പകിട്ടോടെയണ് ഷായുടെ ഇന്നത്തെ അര്‍ദ്ധ സെഞ്ച്വറി. 40 പന്തുകളില്‍ നിന്നാണ് താരം 50 തികച്ചത്. 1978 ല്‍ പാകിസ്താനെതിരെ കറാച്ചിയില്‍ കപില്‍ ദേവ് 33 പന്തുകളില്‍ നിന്ന് നേടിയ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യന്‍ കൗമാര താരത്തിന്റെ വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി.



    നേരത്തെ 295 ന് ഏഴ് എന്ന നിലയില്‍ ഇന്നത്തെ കളി പുനരാരംഭിച്ച വിന്‍ഡീസ് ഇന്നിങ്ങ്‌സ് 311 ല്‍ അവസാനിക്കുകയായിരുന്നു. വിന്‍ഡീസ് ബാറ്റിങ്ങിന് നെടുംതൂണായ റോസ്റ്റണ്‍ ചേസ് ഇന്ന് തുടക്കത്തില്‍ തന്നെ സെഞ്ച്വറി തികച്ചു. തന്റെ നാലാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ചേസ് ഹൈദരാബാദില്‍ കുറിച്ചത്. 106 റണ്‍സ് നേടിയ താരം പുറത്തായതിനു പിന്നാലെ വിന്‍ഡീസ് ഇന്നിങ്ങ്‌സ് അവസാനിക്കുകയായിരുന്നു.

    'താക്കൂര്‍ ആദ്യകാഴ്ചയല്ല'; അരങ്ങേറ്റത്തില്‍ പരിക്കേറ്റ് മടങ്ങിയ താരങ്ങളുടെ കരിയറില്‍ പിന്നീട് സംഭവിച്ചത്

    ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷ് യാദവാണ് വിന്‍ഡീസ് ഇന്നിങ്ങ്‌സ് തകര്‍ത്തത്. ഇന്നലെ മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്ന താരം ഇന്നും വിക്കറ്റ് നേട്ടം ആവര്‍ത്തിക്കുകയായിരുന്നു.

     
    First published: