• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മൂന്നാം ടി20: ആഞ്ഞടിച്ച് ദീപക് ചാഹർ; വിൻഡീസ് തുടക്കം തകർച്ചയോടെ

മഴ മൂലം ഒന്നര മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയതെങ്കിലും ഓവറുകൾ വെട്ടിക്കുറച്ചിരുന്നില്ല

cricketnext
Updated: August 6, 2019, 10:04 PM IST
മൂന്നാം ടി20: ആഞ്ഞടിച്ച് ദീപക് ചാഹർ; വിൻഡീസ് തുടക്കം തകർച്ചയോടെ
Rahul-and-Deepak-Chahar
cricketnext
Updated: August 6, 2019, 10:04 PM IST
ഗയാന: വിൻഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇറങ്ങി. മൂന്നാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന വിൻഡീസിന്‍റെ തുടക്കം തകർച്ചയോടെയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9 ഓവറിൽ മൂന്നിന് 46 എന്ന നിലയിലാണ് വിൻഡീസ്. മൂന്നു വിക്കറ്റെടുത്ത ദീപക് ചാഹറാണ് വിൻഡീസിന്‍റെ മുൻനിരയെ തകർത്തത്. കീറൻ പൊള്ളാർഡ് 34 റൺസോടെയും നിക്കോളസ് പുരാൻ ആറു റൺസോടെയും ക്രീസിലുണ്ട്.

എവിൻ ലൂയിസ്(10), സുനിൽ നരെയ്ൻ(രണ്ട്), ഷിമ്റോൺ ഹെറ്റ്മെയർ(ഒന്ന്) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്.

മഴ മൂലം ഒന്നര മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയതെങ്കിലും ഓവറുകൾ വെട്ടിക്കുറച്ചിരുന്നില്ല. ഇന്ത്യയ്ക്കുവേണ്ടി രാഹുൽ ചഹാർ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറി.

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ, കരീബിയൻ മണ്ണിൽ ടി20 പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്.
First published: August 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...