• HOME
  • »
  • NEWS
  • »
  • sports
  • »
  • ബൂംറയും രഹാനെയും കസറി; വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 318 റൺസ് ജയം

ബൂംറയും രഹാനെയും കസറി; വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 318 റൺസ് ജയം

അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് വിൻഡീസ് ബാറ്റിങ് നിരയെ തകർത്തത്. കേവലം ഏഴ് റൺസ് മാത്രം വിട്ട് നൽകിയാണ് ബുംറ അഞ്ച് വിക്കറ്റ് കൊയ്തത്

  • Share this:
    ആന്‍റിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. രണ്ടാം ഇന്നിങ്സിൽ വിൻഡീസിനെ 100 റൺസിന് എറിഞ്ഞിട്ട ഇന്ത്യ നാലാം ഒരു ദിവസം ബാക്കി നിൽക്കേയാണ് 318 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയത്.

    അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് വിൻഡീസ് ബാറ്റിങ് നിരയെ തകർത്തത്. കേവലം ഏഴ് റൺസ് മാത്രം വിട്ട് നൽകിയാണ് ബുംറ അഞ്ച് വിക്കറ്റ് കൊയ്തത്. ഇശാന്ത് ശർമ മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും വീഴ്ത്തി. 419 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് നിരയിൽ 38 റൺസെടുത്ത കെമാർ റോച്ചിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്.

    Ashes 2019: ആഷസ് അത്യന്തം നാടകീയം; ജയത്തോടെ ഇംഗ്ലണ്ട് ഓസീസിനൊപ്പം

    നേരത്തെ സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുടെ മികവിൽ 343 റൺസെടുത്ത ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഹനുമാ വിഹാരി 93 റൺസും വിരാട് കോലി 51 റൺസും നേടിയിരുന്നു.
    First published: