• HOME
 • »
 • NEWS
 • »
 • sports
 • »
 • ICC World cup 2019: ഇന്ത്യയ്ക്ക് വെല്ലുവിളിയായി 'ഗെയ്ല്‍ കൊടുങ്കാറ്റും കരീബിയന്‍ തിരകളും'; പോരാട്ടം ഉടന്‍

ICC World cup 2019: ഇന്ത്യയ്ക്ക് വെല്ലുവിളിയായി 'ഗെയ്ല്‍ കൊടുങ്കാറ്റും കരീബിയന്‍ തിരകളും'; പോരാട്ടം ഉടന്‍

ആന്ദ്ര റസലിന്റെ അഭാവവും വിന്‍ഡീസിന് തിരിച്ചടിയാണ്.

Virat-Kohli

Virat-Kohli

 • Last Updated :
 • Share this:
  മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് ആറാം മത്സരം. നാലു മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് ഇന്നുകൂടി ജയം നേടാനായാല്‍ ഇന്ത്യക്ക് സെമി ബര്‍ത്ത് കുറേക്കൂടി അടുത്താകും. അതേസയമം ടൂര്‍ണമെന്റിലെ രണ്ടാം ജയമാണ് വിന്‍ഡീസിന്റെ ലക്ഷ്യം. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ജയത്തില്‍ കുറഞ്ഞൊന്നും മതിയാകില്ല അവര്‍ക്ക്. പരിക്കേറ്റ ആന്ദ്ര റസലിന്റെ അഭാവവും വിന്‍ഡീസിന് തിരിച്ചടിയാണ്.

  മുന്നില്‍ വന്ന നാല് ടീമുകളെയും അരിഞ്ഞിട്ടാണ് ഇന്ത്യ കുതിക്കുന്നത്. കഴിഞ്ഞ കളിയില്‍ അഫ്ഗാന്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അസാന നിമിഷം ജയം ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. രോഹിത്തോ കോഹ്‌ലിയോ വലിയ ഇന്നിങ്‌സ് കളിച്ചാല്‍ വിന്‍ഡീസ് ബൗളര്‍മാര്‍ നിലം തൊടില്ല. ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറി ഇതിനകം നേടിക്കഴിഞ്ഞു രോഹിത്. കഴിഞ്ഞ മൂന്ന് ഇന്നിങ്‌സിലും അന്‍പത് പിന്നിട്ട കോഹ്‌ലിയും ഫോമിലാണ്.

  Also Read: ഇന്ത്യ- വെസ്റ്റിൻഡീസ് മത്സരത്തിന്റെ വിധി നിർണയിക്കുക ഈ താരപോരാട്ടങ്ങൾ

  ഇന്ന് 37 റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 20,000 റണ്‍സ് തികക്കുന്ന താരമാകാം കോഹ്‌ലിക്ക്. മുന്‍ നിര പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ രക്ഷപ്രവര്‍ത്തിനത്തന് എംഎസ് ധോണിയുണ്ട്. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദികും വിജയ് ശങ്കറും കേദാര്‍ ജാവും. നാലാം നമ്പറില്‍ വിജയ് ശങ്കര്‍ തന്നെയാകുമെന്നാണ് സൂചന. വിരാട് കോഹ്‌ലിയേക്കാള്‍ ടീമിന് അനിവാര്യനായിക്കഴിഞ്ഞു ജസ്പ്രീത് ബുമ്ര.

  അഫ്ഗാനെതിരെ അവസാന ഓവറിലെ ഹാട്രികുമായി ഷമി സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ചഹല്‍ - കുല്‍ ദീപ് സഖ്യത്തെ നേരിടാനുള്ള സാങ്കേതികത്തികവുള്ള വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ കുറവും. നേര്‍ക്കുനേര്‍ വന്ന അവസാന പത്ത് ഏകദിനങ്ങളില്‍ രണ്ടില്‍ മാത്രമേ ഇന്ത്യ പരാജയമറിഞ്ഞിട്ടുള്ളൂ. ഇന്നത്തേതടക്കം ബാക്കിയുള്ള നാലില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ നീലപ്പടക്ക് സെമി ബര്‍ത്ത് ഉറപ്പിക്കാം. പാകിസ്ഥാനെ നിലം പരിശാക്കിയ അതേ മാഞ്ചസ്റ്ററിലാണ് ഇന്നത്തെ മത്സരവും.

  മറുവശത്ത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കും വിധമായിരുന്നു ലോകകപ്പില്‍ വിന്‍ഡീസിന്റെ തുടക്കം. പക്ഷെ ആ മികവ് നിലനിര്‍ത്താന്‍ ഹോള്‍ഡര്‍ക്കും സംഘത്തിനുമായില്ല. ആദ്യം പാകിസ്ഥാനെതിരെ നേടിയ ജയം മാത്രമാണ് ഇപ്പോഴും പറയാനുള്ളത്. 6 കളിയില്‍ നിന്ന് 3 പോയിന്റ് മാത്രം. ശനിയാഴ്ച ന്യുസീലന്‍ഡിനോട് ജയിക്കാമായിരുന്നു എന്ന് ഓരോ വിന്‍ഡീസ് താരവും ആരാധകനും ഇപ്പോഴും നെടുവീര്‍പ്പിടുന്നുണ്ടാകും ഇനിയുമൊരു തോല്‍വി സെമി സാധ്യതകള്‍ പൂര്‍ണമായി ഇല്ലാതാക്കും.

  ആന്ദ്രെ റസല്‍ പരിക്കേറ്റ് പുറത്തായത് മറ്റൊരു തിരിച്ചടിയാണ്. എങ്കിലും ക്രിസ് ഗെയ്ല്‍ നയിക്കുന്ന ബാറ്റിങില്‍ പ്രതീക്ഷകളേറെയാണ്. ഏത് നിമിഷവും കൂറ്റനടിക്ക് പേര് കേട്ടവരാണ് ഹെറ്റ്മയറും ബ്രാത്ത് വെയ്റ്റും പൂരനുമൊക്കെ. ഇന്ത്യക്കെതിരെ അവസാനം കളിച്ച പത്തില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ജയിക്കാനിയിട്ടുള്ളൂ എന്നത് അത്ര നല്ല റെക്കോഡല്ല. എങ്കിലും നിലനില്‍പിന്റെ പോരാട്ടത്തില്‍ കൈ മെയ് മറന്ന് പോരാടുമെന്ന പ്രതീക്ഷയിലാണ് വിന്‍ഡീസ് ആരാധകര്‍

  First published: