ഫ്ളോറിഡ: ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യ ഇന്ന് ആദ്യ പരമ്പരയ്ക്കിറങ്ങുകയാണ്. വിജയത്തുടക്കം ലക്ഷ്യമിട്ട് ആദ്യ ടി20യ്ക്കിറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെയും ഉപനായകന്‍ രോഹിത് ശര്‍മയെയും കുട്ടിക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോഡാണ് കാത്തിരിക്കുന്നത്. വിന്‍ഡീസിനെതിരെയാണ് ബാറ്റെടുക്കുന്നതെങ്കിലും ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കാനാകും ഇരുതാരങ്ങളും തമ്മിലുള്ള മത്സരം.
കുട്ടിക്രിക്കറ്റില്‍ ഇരുവര്‍ക്കും നിലവില്‍ 20 അര്ധസെഞ്ച്വറിയാണുള്ളത്. ഫ്ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരത്തിന് ഈ പട്ടികയില്‍ ഒന്നാമനാകാന്‍ കഴിയും. 62 ഇന്നിങ്സുകളില്‍ നിന്ന് കോഹ്ലി 20 അര്‍ധ സെഞ്ചവറി നേടിയപ്പോള്‍ രോഹിത്തിന് 20 ഫിഫ്റ്റിയടിക്കാന്‍ 86 ഇന്നിങ്സുകള്‍ വേണ്ടിവന്നിരുന്നു.
പട്ടികയില്‍ മൂന്നാമതുള്ള കിവീസ് ഓപ്പണര്‍ മാര്ട്ടിന് ഗു്പ്റ്റിലിന് 16 അര്‍ധ സെഞ്ച്വറികള്‍ മാത്രമാണുള്ളത്. വിരാടിനൊപ്പമുള്ള നേട്ടത്തിനു പുറമെ രോഹിത് ശര്മയ്ക്കരികെ ടി20യിലെ മറ്റൊരു റെക്കോര്‍ഡ് കൂടിയുണ്ട്. ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരമെന്ന റെക്കോഡിലെത്താന്‍ രോഹിത്തിന് നാല് സിക്സുകള്‍ കൂടി മതി. വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിനെയാണ് രോഹിത്തിന് മറികടക്കാനുള്ളത്.
105 സിക്സുകളാണ് പട്ടികയില്‍ ഒന്നാമതുള്ള ഗെയ്ലിന്റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്ത് 103 സിക്സുമായി മാര്ട്ടിന് ഗുപ്റ്റിലും. രോഹിത്തിന്റെ അക്കൗണ്ടില്‍ ടി20യില്‍ 102 സിക്സറുകളുണ്ട്്. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ഫ്ളോറിഡയിലാണ് മത്സരം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.