• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: ലോകകപ്പില്‍ ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടിയത് 8 തവണ; ഫലങ്ങള്‍ ഇങ്ങനെയും

ICC World cup 2019: ലോകകപ്പില്‍ ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടിയത് 8 തവണ; ഫലങ്ങള്‍ ഇങ്ങനെയും

1979 ലെ രണ്ടാം ലോകകപ്പിലാണ് ആദ്യമായി ഇന്ത്യയും വിന്‍ഡീസും നേര്‍ക്കുനേര്‍ വരുന്നത്

india wi

india wi

  • Last Updated :
  • Share this:
    മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇതിന് മുമ്പ് എട്ട് തവണയാണ് ഇന്ത്യയും വിന്‍ഡീസും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 5 മത്സരങ്ങളില്‍ ജയം ഇന്ത്യക്കായിരുന്നു. 1983 ലോകകപ്പ് ഫൈനലിലെ ജയമാണ് ഇതില്‍ ഏറ്റവും പ്രധാനം. ലോകകപ്പില്‍ ഇതുവരെ 300ന് മുകളിലുള്ള സ്‌കോര്‍ വിന്‍ഡീസിനെതിരെ നേടാന്‍ ഇന്ത്യക്കായിട്ടില്ല എന്നതും ശ്രദ്ധേയം.

    1979 ലെ രണ്ടാം ലോകകപ്പിലാണ് ആദ്യമായി ഇന്ത്യയും വിന്‍ഡീസും നേര്‍ക്കുനേര്‍ വരുന്നത്. ബര്‍മിംഗ്ഹാമില്‍ 9 വിക്കറ്റിന് വിന്‍ഡീസ് ജയിച്ചു. അടുത്ത പതിപ്പില്‍ 3 വട്ടമാണ് ഇരു ടീമും ഏറ്റുമുട്ടിയത്. മാഞ്ചസ്റ്ററില്‍ നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം വട്ടം 66 റണ്‍സിന് ഇന്ത്യയെ തോല്‍പിച്ച വിന്‍ഡീസ് പകരം വീട്ടി. പിന്നെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയം.

    Also Read: ടോസ് ജയം ഇന്ത്യക്ക് ബാറ്റിങ്ങ് തെരഞ്ഞെടുത്തു; രണ്ട് മാറ്റങ്ങളുമായി വിന്‍ഡീസ്

    1992ലായിരുന്നു അടുത്ത അങ്കം. ഇന്ത്യ 197ന് പുറത്തായി. മഴ നിയമപ്രകാരം വിന്‍ഡീസ് 5 വിക്കറ്റിന് ജയിച്ചു. 1996ല്‍ ഗ്വാളിയോറില്‍ സച്ചിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

    അടുത്ത മൂന്ന് ലോകകപ്പുകളില്‍ ഇന്ത്യ - വിന്‍ഡീസ് പോരാട്ടമുണ്ടായില്ല. 2011ലായിരുന്നു പിന്നീട്. ചെന്നൈയില്‍ സെഞ്ച്വറിയുമായി യുവരാജ് കളം നിറഞ്ഞപ്പോള്‍ ഇന്ത്യക്ക് 80 റണ്‍സിന്റെ ആധികാരിക ജയം. കഴിഞ്ഞ തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 4 വിക്കറ്റിനാണ് കരീബിയന്‍പടയെ തകര്‍ത്തത്. മാന്‍ ഓഫ് ദ മാച്ചായത് കഴിഞ്ഞ മത്സരത്തിലെ ഹീറോ മുഹമ്മദ് ഷമിയും.

    First published: