ഗ്രീൻഫീൽഡിൽ ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20: ടിക്കറ്റ് വില്‍പ്പന ഇന്ന് മുതൽ

ടിക്കറ്റ് വിൽപന മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7.30 മുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

News18 Malayalam | news18-malayalam
Updated: November 27, 2019, 1:06 PM IST
ഗ്രീൻഫീൽഡിൽ ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20: ടിക്കറ്റ് വില്‍പ്പന ഇന്ന് മുതൽ
News18
  • Share this:
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്നാരംഭിക്കും. ചലചിത്ര താരം മമ്മൂട്ടി ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്യും. വികെ പ്രശാന്ത് എംഎല്‍എ , ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, സെക്രട്ടറി ശ്രീജിത്ത് വി നായര്‍, ടി20 ജനറല്‍ കണ്‍വീനര്‍ സജന്‍ കെ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ബുധനാഴ്ച വൈകിട്ട് ഏഴു മണിക്കു നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം മാത്രമെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകൂ. ടിക്കറ്റ് ബുക്കിങ്ങിനായുള്ള ലിങ്ക് കെ.സി.എ വെബ്സൈറ്റില്‍ ലഭിക്കും. കെ.സി.എയുടെ ടിക്കറ്റിങ് പാര്‍ട്ണര്‍ പേറ്റിഎം ആണ്.

പേറ്റിഎം ആപ്പ്, പേറ്റിഎം ഇന്‍സൈഡര്‍, പേറ്രിഎംവെബ്‌സൈറ്റ് (www.insider.in, http://paytm.com, keralacricketassociation.com) എന്നിവ വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. അപ്പര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് 1000 രൂപയും ലോവര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് 2000 രൂപയും സ്പെഷ്യല്‍ ചെയര്‍ ടിക്കറ്റുകള്‍ക്ക് 3000 രൂപയും എക്സിക്യൂട്ടീവ് പവലിയനില്‍ (ഭക്ഷണമുള്‍പ്പടെ) 5000 രൂപയുമാണ് നിരക്ക്. ജി.എസ്.ടിയും പ്രളയസെസും ഉള്‍പ്പടെയാണ് ഈ തുക. ഒരാള്‍ക്ക് ഒരു ഇ-മെയില്‍ ഐഡിയില്‍ നിന്നും ഒരു മൊബൈല്‍ നമ്പറില്‍ നിന്നും ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം.

Also Read ഇന്ത്യാ- വെസ്റ്റ് ഇൻഡീസ് ട്വൻറി-20 മത്സരം കാര്യവട്ടത്ത്

സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനായി ഏതെങ്കിലും ഫോട്ടോ പതിച്ച ഐ.ഡികാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കണം. വിദ്യാര്‍ഥികള്‍ക്കായി 500 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ് നല്‍കുകയും ഇതേ ഐ.ഡി സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. രാത്രി ഏഴ് മണി മുതല്‍ നടക്കുന്ന ടി20 മത്സരത്തിനായി വൈകിട്ട് നാല് മുതല്‍ കാണികള്‍ക്ക് പ്രവേശിക്കാം. ടിക്കറ്റിന്റെ മറുവശത്ത് സ്റ്റേഡിയത്തില്‍ അനുവദനീയവും നിരോധിതവുമായ കാര്യങ്ങള്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നവര്‍ ഇത് കര്‍ശനമായി പാലിക്കണം. സ്റ്റേഡിയത്തിലേക്ക് കുപ്പിവെള്ളവും ശീതള പാനീയങ്ങളും പുറത്തുനിന്നും കൊണ്ടുവരാന്‍ അനുവദിക്കുന്നതല്ല.
First published: November 27, 2019, 1:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading